സ്വന്തം ലേഖകന്‍: തൊഴില്‍ കരാറുകള്‍ കാലപരിധിക്കു മുമ്പെ റദ്ദാക്കിയാല്‍ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം. ആറു വ്യവസ്ഥകള്‍ക്കു വിധേയമായാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. കാലാവധി നിശ്ചയിച്ചു തൊഴില്‍ നിയമനം നേടിയവരോ തൊഴില്‍ ദായകരോ നിര്‍ദിഷ്ട കാലപരിധിക്കുള്ളില്‍ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ആരാനോ കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുന്നത് അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
ഒരു മാസത്തെ വേതനം മുതല്‍ മൂന്നു മാസത്തെ വേതനംവരെ ഇക്കാര്യത്തില്‍ സേവനാനുകൂല്യം നല്ണമെന്നാണു വ്യവസ്ഥയെന്നു മന്ത്രാലയ അധികൃതര്‍ അറിയിച്ചു. രണ്ടുവര്‍ഷത്തെ കാലാവധിയാണു മന്ത്രാലയം അംഗീകരിക്കുന്ന കരാറുകള്ക്കുണ്ടാവുക. തൊഴിലാളിയും സ്പോണ്‍സറും നിശ്ചയിച്ച കാലാവധിയെത്തിയാല്‍ കരാറുകള്‍ അസാധുവാകും. ഈ കരാര്‍ പുതുക്കുന്നില്ലെങ്കില്‍ നിര്‍ദിഷ്ട ആനുകൂല്യം നല്‍കിയാകണം തൊഴില്‍ ബന്ധം അവസാനിപ്പിക്കേണ്ടത്. കാലാവധിയുള്ള കാലത്തു കരാര്‍ റദ്ദാക്കുകയാണെങ്കിലും ഇതേ ക്രമം പാലിക്കണം.
തൊഴിലാളിയോ തൊഴിലുടമയോ ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുകയാണെങ്കില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. കരാര്‍ റദ്ദാക്കുന്ന കാര്യം ഒരു മാസം മുന്‍പെങ്കിലും രേഖാമൂലം അറിയിക്കണം. മൂന്നു മാസം മുന്‍പു തന്നെ കരാര്‍ ലംഘിക്കാനുള്ള കത്ത് നല്‍കുന്നതും നിയമാനുസൃതമല്ല. തൊഴിലാളിയും സ്പോണ്‍സറും ഈ വ്യവസ്ഥ ഒരുപോലെ പാലിക്കണം.
നോട്ടീസ് കാലത്തു കരാറുകള്‍ റദ്ദാക്കുകയാണെങ്കിലും മൂന്നു മാസത്തെ ശമ്പളമാണു നഷ്ടപരിഹാരമായി നല്‍കേണ്ടത്. നിയമാനുസൃതമല്ല ഇരുവിഭാഗത്തിന്റെയും കരാര്‍ പ്രക്രിയകളെങ്കില് തൊഴില്‍ മന്ത്രാലയത്തിന്റേതായിരിക്കും അന്തിമ തീരുമാനം. തൊഴില്‍ ബന്ധം വിഛേദിക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റം തൊഴിലാളിയില്‍ നിന്നുണ്ടായാലും സ്പോണ്‍സര്‍ക്കു തൊഴില്‍ കരാര്‍ റദ്ദാക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല