സ്വന്തം ലേഖകന്‍: ബെംഗളുരുവില്‍ ഓടുന്ന ബസില്‍ 18 കാരിക്ക് ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവറും ക്ലീനറും പിടിയില്‍. ഓടുന്ന ബസില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ രവിയേയും ക്ലീനര്‍ മഞ്ജുനാഥിനേയും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ആറരയോടെ നഗരത്തില്‍നിന്നു 30 കിലോമീറ്റര്‍ അകലെയാണ് സംഭവം.
ബെംഗളൂരു ഗ്രാമ ജില്ലയുടെ ഭാഗമായ ഹൊസ്കോട്ടയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു യുവതി ജോലി ചെയ്യുന്നത്. ഇവിടേക്കു പോകാന്‍ മിനി ബസില്‍ കയറുമ്പോള്‍ മറ്റു യാത്രക്കാര്‍ ആരുമില്ലായിരുന്നു. ബസ് ഓടിക്കാന്‍ മഞ്ജുനാഥിനെ ഏല്പിച്ചശേഷം രവി യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണു കേസ്. തുടര്‍ന്ന് ഏഴരയോടെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ പെണ്‍കുട്ടി ഡോക്ടറോടു വിവരം പറയുകയായിരുന്നു. ആശുപത്രി അധികൃതരാണു പൊലീസിനെ അറിയിച്ചത്.
ഹൊസ്കോട്ടെ സ്വദേശിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആന്ധ്ര റജിസ്ട്രേഷന് ബസും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി 376–ാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്നു കോടതിയില്‍ ഹാജരാക്കും. ഒക്ടോബര്‍ മൂന്നിനു കോള്‍ സെന്റര്‍ ജീവനക്കാരിയെ ഓടുന്ന വാഹനത്തില്‍ മാനഭംഗത്തിനിരയാക്കിയ കേസില്‍ ഡ്രൈവറെയും ക്ലീനറെയും കസ്റ്റഡിയിലെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല