സ്വന്തം ലേഖകന്‍: റഷ്യയുടെ ഉന്നത സാഹിത്യ പുരസ്‌കാരമായ പുഷ്‌കിന്‍ മെഡല്‍ മലയാളത്തിന്റെ പ്രിയകവി ഒഎന്‍വിക്ക്. റഷ്യയുടെ കലയും സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ക്കാണ് പുരസ്‌കാരം. നേരത്തെ റഷ്യന്‍ മഹാവി അക്‌സാണ്ടര്‍ പുഷ്‌കിന്റെ ഒട്ടേറെ കവിതകള്‍ ഒഎന്‍വി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.
ഈ മാസം നാലിനു ക്രംലിനില്‍ പ്രസിഡന്റ് പുടിന്‍ തന്നെ മെഡല്‍ സമ്മാനിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒഎന്‍വിയുടെ അസൗകര്യം കാരണം അതു നടന്നില്ല. പിന്നീട് റഷ്യന്‍ സര്‍ക്കാരിനു വേണ്ടി പുഷ്‌കിന്‍ മെഡല്‍ ഒഎന്‍വിക്ക് സമ്മാനിക്കും.
റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒഎന്‍വിയെ കേരള പുഷ്‌കിന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കാണ് ഇത്തവണത്തെ പുഷ്‌കിന്‍ മെഡല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല