സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ സിലബസില്‍ നിന്നും ഉറുദു സാഹിത്യകാരന്മാരുടെ രചനകള്‍ തുടച്ചു നീക്കുന്നതായി ആരോപണം. മൂന്നാം ക്ലാസ് ഹിന്ദി പുസ്തകത്തില്‍ നിന്ന് ചന്ദ് കെ ഖാത്തിര്‍, അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ഏക് ദിന്‍ കി ബാദ്ഷാ, അജ്‌മേര്‍ കി സേര്‍, നാലാം ക്ലാസ് പുസ്തകത്തില്‍ നിന്ന് ഹലീം ചല ചന്ദ് പാര്‍, സൂട്ട് കാ രെഷാം എന്നിവയാണ് ഒഴിവാക്കാന്‍ വിദ്യാഭായാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഉര്‍ദു എഴുത്തുകാരായ ഇസ്മത്ത് ഛുഗ്തായ്, സഫ്ദര്‍ ഹാഷ്മി തുടങ്ങിയവരുടെ രചനകളാണ് ഇവ. ഉറുദു എഴുത്തുകാരുടെ രചനകള്‍ തെരഞ്ഞെടുത്ത് ഒഴിവാക്കുന്നത് കാവിവത്കരണത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
വസുന്ധര രാജെ സര്‍ക്കാര്‍ ഓഗസ്റ്റ് 24നാണ് ഉറുദു എഴുത്തുകാരുടെ കഥകള്‍ നീക്കാന്‍ നടപടികള്‍ തുടങ്ങിയത്. പ്രാദേശിക സാംസ്‌കാരിക ശൈലികളും വിശ്വാസങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ നീക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. വിദേശ എഴുത്തുകാരുടെയും നേതാക്കളുടെയും അധ്യായങ്ങളും സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ട്.
ബ്രിട്ടിഷ് എഴുത്തുകാരനും കവിയുമായ റുഡ്‌യാര്‍ഡ് ക്ലിപ്പിങ്, വില്യം വേര്‍ഡ്‌വര്‍ത്ത്, മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള അധ്യായം തുടങ്ങിയവ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയാണ്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരിഷ്‌കരിക്കാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നാനി നിര്‍ദ്ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല