മരണത്തിനുശേഷവും മൈക്കല്‍ ജാക്സനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തന്റെ മരണം ജാക്സണ് മുന്‍കൂട്ടി കണ്ടിരുന്നെന്നാണ് പുതിയ വാര്‍ത്ത. അടുത്തിടെ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പുസ്തകത്തില്‍ ജാക്സന്റെ സഹോദരി തന്നെയാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
ജാക്സന്റെ മരണത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരി ലാ ടോയ ജാക്സന്റെ മനസിലേക്ക് ആദ്യം വന്നത് ജാക്സനെ ആരാണ് കൊന്നത് എന്ന ചോദ്യമാണ്. തന്റെ സ്വത്തുക്കള്‍ക്കും സംഗീതത്തിന്റെ പ്രസിദ്ധീകരണ അവകാശത്തിനും വേണ്ടി തന്നെ കൊല്ലുമെന്ന ഭയം ജാക്സനുണ്ടായിരുന്നതായാണ് സഹോദരിയുടെ പുസ്തകത്തിലെ പരാമര്‍ശം.
തന്റെ ജീവനെടുക്കാന്‍ ശ്രമിക്കുന്ന ഇവരെ എതിര്‍ക്കാന്‍ അച്ഛന് ജോസഫിന്റെ സഹായം ജാക്സന് അഭ്യര്‍ത്ഥിച്ചിരുന്നതായും അവര്‍ പറയുന്നു. ഈ പുസ്തകം അടുത്താഴ്ചമുതല്‍ വിപണിയിലെത്തും.
ജാക്സന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മുറിയും പുസ്തകത്തില്‍ വരച്ചുകാട്ടുന്നുണ്ട്. മുറി ആകെ അലങ്കോലമായിരുന്നു. സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.
തന്റെ തിരിച്ചുവരവില്‍ തന്നെ 10 ലധികം ഷോ ഒരുമിച്ച് നടത്താന്‍ ജാക്സണ് താല്പര്യമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മേലുണ്ടായ സമ്മര്‍ദ്ദമാണ് 50 ഷോകള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ടോയ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല