1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2015

അനീഷ് ജോണ്‍: നവംബര്‍ 21ന് ഹണ്ടിംഗ് ട്ടാന്നില്‍ വച്ചു നടത്തപ്പെടുന്ന ആറാമത് യുക്മ നാഷണല്‍. കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടെഷനുകള്‍ ക്ഷണിക്കുന്നതായി കലാമേള കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, ജെനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. , കലാമേള. സ്ഥലത്ത് മിതമായ നിരക്കില്‍ ഭക്ഷണം നല്കാന്‍ താല്പ്പര്യമുള്ള വരും. ,കലാമേള ജനറല്‍ കണ്വീനര്‍ മാമ്മന്‍ ഫിലിപ്പ് , സെക്രട്ടറി സജിഷ് ടോമിനെയോ , ട്രഷറര്‍ ഷാജി തോമസിനെയോ ബന്ധപ്പെടണമെന്ന് അറിയിച്ചു. കൂടാതെ കലാമേള വേദിയില്‍ പരസ്യം ചെയ്യുന്നതിനും, ഏതെങ്കിലും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേല്‍പ്പറഞവരെ ബന്ധപ്പെടുക. വിശാലമായ സൌകര്യാങ്ങളോട് കുടിയ സൈന്റ്‌റ് ഐ വോ സ്‌കുള്‍ ആണ് കലാമേള വേദി ആകുന്നത്. ഏറ്റവും വിശാലമായ കഫ്ത്തീറിയ ഒരുക്കാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ് നവംബര്‍ 12 നു മുന്‍പ് കലാമേളയിലേക്ക് ക്വട്ടേഷനുകള്‍ നല്‌കേണ്ടതാണ്.

സെക്രടറിയുടെ ഇമെയില്‍( secretary.ukma@gmail.com) മുഖേനയോ കലാമേള ജനറല്‍ കണ്വീനര്‍ മാമ്മന്‍ ഫിലിപ്പ് phone no (07885467034) മുഖേനയോ 12 നു മുന്‍പ് നല്കുന്ന ക്വട്ടേഷനു കളില്‍ യോഗ്യമായവ തിരഞ്ഞെടുത്തു അറിയിക്കുന്നതായിരിക്കും .യു കെ യിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍. കലാമേളയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും നാഷണല്‍ കമ്മിറ്റി അറിയിച്ചു
കലാമേള നടക്കുന്ന സ്ഥലം

The address for our national Kalamela ‘2015 on 21/11/2015
M S V Nagar,
St Ivo School Secondary School High Leys,
Saint Ives,
Huntingdonshire,
PE27 6RR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.