ടോമിച്ചന്‍ കൊഴുവണല്‍: യുക്മയുടെ നാഷണല്‍ കലാമേള ക്ക് മുന്നോടിയായി യു കെ യുടെ എല്ലാ റീജിയനുകളിലും ആവേശമുണര്‍ത്തി കടന്നു പോയ റീജിയണല്‍ കലാമേളയുടെ തേരോട്ടം യുക്മ സൌത്ത് ഈസ്റ്റ് റീജിയണലില്‍ ശനിയാഴ്ച സമാപിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വോക്കിങ്ങിന് സമീപം ഗോഡല്‍മിങ്ങില്‍ യുക്മ വൈസ് [പ്രസിഡന്റ് ബീനാ സെന്‍സ് തിരി കൊളുത്തി ഉള്ക്കാടനം നിര്‍വഹിക്കുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും . യുക്മയുടെ തുടക്കം മുതല്‍ സജീവമായ വോക്കിംഗ് മലയാളി അസോസിയേഷന്‍ ആണ് ഈ വര്‍ഷത്തെ സൌത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളക്ക് ആദിത്യ മരുളുന്നത് . യുക്മയില്‍ അംഗങ്ങളായ രീജിയനിലെ കരുത്തുറ്റ മലയാളി അസോസിയേഷ നുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടക്കുന്നത് . രാവിലെ ഒന്പത് മണിക്ക് രെജിസ്ട്രഷന്‍ നടപടികള്‍ ആരംഭിക്കും . യുക്മയുടെ പ്രഥമ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ,നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് എന്നിവര് രക്ഷാധികാരികള്‍ ആയും റീജിയണല്‍ പ്രസിഡന്റ് മനോജ് പിള്ള , സെക്രട്ടറി ജോമോന്‍ കുന്നേല്‍ , മുന് പ്രസിഡന്റ് ടോമി തോമസ്, റീജിയണല്‍ ഭാരവാഹികള്‍ , കമ്മിറ്റിക്കാര്‍ എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് . കൂടാതെ വോക്കിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് , സെക്രട്ടറി സുഹാസ് ഹൈദ്രോസ് , ട്രഷറര്‍ മഹേഷ് , യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍ വീനര്‍ സി ഏ ജോസഫ് , മുന്‍ റീജിയണല്‍ സെക്രട്ടറി ആന്റണി അബ്രാഹം എന്നിവരുടെ നേത്രുത്വ ത്തിലും കലാമേളയുടെ വിജയത്തിനായി പ്രവര്ത്തിക്കുന്നുണ്ട് .
യുക്മ നാഷണല്‍ സ്‌പോര്ട്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ് നേടിയെടുത്ത സൌത്ത് ഈസ്റ്റ് രീജിയാന്‍ നാഷണല്‍ കലാമേള യിലും വലിയ പ്രതീക്ഷ കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ് . യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ , സെക്രട്ടറി സജീഷ് ടോം എന്നിവരടങ്ങിയ യുക്മയുടെ മുന് നിര സാരഥികളും റീജിയണല്‍ പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ കലാമേള വീക്ഷിക്കാനായി എത്തിച്ചേരും . യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ രണ്ടായി വിഭജിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ കലാ മേളയാണ് നാളെ നടക്കുന്നത് .വിശാലമായ് കാര് പാര്ക്കിംഗ് സൌകര്യമുള്ള ഗോഡല്‍ മിങ്ങ് ബ്രോഡ് വാട്ടര്‍ സ്‌കൂളില്‍ നടക്കുന്ന കലാ മത്സരങ്ങളില്‍ പങ്കാളി കളവുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും , പരിപാടികള്‍ വീക്ഷിക്കുന്നതിനും എല്ലാ നല്ലവരായ മലയാളികളെയും ക്ഷണിക്കുന്നതായി റീജിയണല്‍ പ്രസിഡന്റ് മനോജ് പിള്ള , സെക്രെട്രി ജോമോന്‍ കുന്നേല്‍ എന്നിവര്‍ അറിയിച്ചു.
അഡ്രസ്
BROAD WATER SCHOOL , SUMMERS ROAD, GODALMING , GU7 3BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല