1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2015

സ്വന്തം ലേഖകന്‍: ബിഹാര്‍ തെരഞ്ഞെടുപ്പ്, നിതീഷ്‌ലാലുമാരുടെ മഹാസഖ്യം കൊടുങ്കാറ്റായി, ബിജെപി പറപറന്നു. ബിജെപിയുടെ കരുത്തില്‍ തുടക്കത്തില്‍ എന്‍ ഡി എ വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് തകര്‍ന്നിടിഞ്ഞു. ഒരു ഘട്ടത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.

ഗ്രാമീണ മേഖലയില്‍ ആര്‍ ജെ ഡി നടത്തിയ തൂത്തുവാരലാണ് മഹാസഖ്യത്തെ തുണച്ചത്. ലാലുപ്രസാദിന്റെ ആര്‍ ജെ ഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 243 സീറ്റില്‍ 157 സീറ്റാണ് മഹാസഖ്യം ഇപ്പോള്‍ നേടിയിരിക്കുന്നത്.

243 മണ്ഡലങ്ങളിലായാണ് തിരഞ്ഞടുപ്പ് നടന്നത്. നിതീഷ് കുമാര്‍,ലാലു നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ മുന്‍ തൂക്കം നിലനിന്നിരുന്നത്. എന്നാല്‍ രണ്ട് എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി ജെ പിക്കായിരുന്നു മുന്‍തൂക്കം പറഞ്ഞിരുന്നത്. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് മോദിക്ക് തികച്ചും തിരിച്ചടിയാണ് നേരിട്ടത്. അഞ്ചുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഒക്ടോബര്‍ 12 നാണ് ആരംഭിച്ചത്. നവംബര്‍ അഞ്ചോടെ അവസാനഘട്ടം വോട്ടെടുപ്പും അവസാനിച്ചു.

ദില്ലിക്ക് പിന്നാലെയാണ് ബി ജെപിക്ക് ബീഹാറും നഷ്ടപ്പെടുന്നത്. രാജ്യത്തെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയും ബീഫ് വിഷയവുമെല്ലാം മോദിക്ക് തിരിച്ചടിയാവുകയായിരുന്നു. നിതീഷാകട്ടെ 20 വര്‍ഷമായി ശത്രുതയിലായിരുന്ന ലാലു പ്രസാദ് യാദവിനെ കൂട്ടുകൂടിയാണ് മഹാസഖ്യം രൂപീകരിച്ചത്. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രപരമായ നീക്കമായി അതു മാറുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.