1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2015

അഡ്വ :റെന്‍സണ് തുടിയാന്‍പ്ലാക്കല്‍: ഇന്നലെ അക്ഷരാര്‍ഥത്തില്‍ മാഞ്ച്സ്റ്ററിലെ മലയാളികളെ അതിശയപ്പിച്ചു കൊണ്ടായിരിന്നു ട്രഫോര്‍ഡ് അസോസിയേഷറ്റെ ദശ വാര്‍ഷികം ‘ദശസന്ധ്യ സമാപിച്ചതു .മാഞ്ച്സ്റ്ററിലെ ഫോറം സെന്റെര്‍ മലയാളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ പ്പോള്‍ അവരെ നിയന്ത്രിക്കാന്‍ ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തകരും സെക്യൂരിറ്റിമാരും പാടുപെടുകുകയായിരുന്നു . ട്രഫോര്‍ഡ് മലയാളീ അസോസിയേഷറ്റെ ദശ വാര്‍ഷിക സമാപന ത്തോട് അനുബെന്ധിച്ചു നടത്തിയ നജിം അര്‍ഷാദ് , അരുണ്‌ഗോപന്‍ ടീമിന്റെ ഗാനമേള ആയിരുന്നു പരിപാടിയുടെ മുഖൃ ആകര്‍ഷണം .ദശസന്ധൃയുടെ ഉല്‍ഘാടനച്ചടങ്ങിനായി ഒരു പറ്റം വിശിഷ്ഠ അതിഥികള്‍ കൂടിയപ്പോള്‍ പരിപാടി കൊഴുക്കുകായിരുന്നു . ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡോ : സിബി വേകത്താനത്തിന്റെ അദ്യക്ഷതയില്‍ ആരഭിച്ച ദശ വാര്‍ഷികഘോഷ സമാപന സമ്മേളനം ഇന്ത്യന്‍ കോണ്‌സുലര്‍ ജെനറല്‍ ശ്രീ ജെ .കെ ശര്‍മ്മ നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയുതു. ചീടില്‍ ങജ ശ്രീമതി മേരി റോബിന്‍സണ് ട്രഫോര്‍ഡ് മലയാളീ അസോസിയേഷറ്റെ സുവനീര്‍ സ്വരം പ്രകാശനം ചെയുതു. ചടഞ്ഞില്‍ മുന്‍ ക്രോയിടോണ് മേയര്‍ മേയറും സിറ്റി കൌണ്‌സിലറുമായ ശ്രീ മതി മന്‍ജ്ജൂ ഷാഹുല്‍ ഹമീദ് , ഗ്ലോബല്‍ പ്രവസി മലയാളി കൌണ്‌സില്‍ പ്രസിഡന്റ് ശ്രീ സാബു കുരിയന്‍ ,അഡ്വ :റെന്‍സണ് തുടിയാന്‍പ്ലാക്കല്‍ , ശ്രീ ജോര്‍ജജു് തോമസ് തുടങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രശസ്തരായ മലയാള ച ലച്ചീത്ര പിന്നണി ഗായകാരായനജീ അര്‍ഷാദ്,അരുണ്‌ഗോപന്‍ വൃന്ദാഷെമീക്ക് എന്നിവരുടെ ഗാനലാപനം കാണികളെ കോരിത്തരിപ്പിക്കുകയായിരുന്നു. പല സന്ദര്‍ഭങ്ങിളിലും ഇരിപ്പടങ്ങളില്‍ എഴുനേറ്റും അരുണ്‌ഗോപനോടൊപ്പം നൃത്തച്ചുുവടുകള്‍ വച്ചായിരുന്നു ഗാനമേളയെ വരവേറ്റതു .ഇടവേളയില്ലാതെ നാലു മണിക്കൂര്‍ നേരം മാഞ്ച്സ്റ്ററിലെ മലയാളി ഗാനസ്വദകരെ തങ്ങളുടെ സംഗീതത്തിന്റെ മാസ്മരിക വലയത്തില്‍ ആക്കിയാണ് നജിം അര്‍ഷാദ് , അരുണ്‌ഗോപന്‍ ടീം ഗാനമേള പൂര്‍ത്തി യായതു . യേശുദാസ് ഷോയ് ക്ക് ശേഷം ഡഗ യില്‍ ആദ്യമായാണ് ഒരു പക്ഷെ ലൈവ് ഓര്‍ക്‌സ്ട്ര അരങേറിയതു .നജീ അര്‍ഷാദ്,അരുണ്‌ഗോപന്‍ വൃന്ദാഷെമീക്ക് തുടങിയവരോടപ്പം പത്തോളം പേരായിരുന്നു ഗാനമേള ടീമില്‍ ഉണ്ടായിരുന്നതു .

 

ദശസന്ധൃയില്‍ ഗാനമേളയോടൊപ്പം നിമ്മി അരുണ് അരുണ്‌ഗോപന്റെ നൃത്തവും ട്രഫോര്‍ഡിലെ കുട്ടികള്‍ അണിയിചെരുക്കിയനൃത്തശീല്‍പ്പവുംഇടവില്ലാതെ കടന്നു പോയപ്പോള്‍ കാണികള്‍ക്ക് വളരെ ആനന്ദമേകി .ട്രഫോര്‍ഡ് മലയാളീ അസോസിയേഷനിലെ എല്ലാ സ്ത്രീ മെമ്പര്‍മാര്‍ ഒരേ വര്‍ണ്ണത്തിലുള്ള സാരികള്‍ അണിഞ്ഞു സ് റേറജില്‍ നിന്ന് കൊണ്ട് ദശ വാര്‍ഷികാഘോഷത്തൂടക്കത്തില്‍ പാടിയ പ്രാര്‍ഥന ഗാനം കാണികള്‍ക്കിടയില്‍ വളരെ പ്രോത്സാഹനം മുളവക്കുന്നതു ആയിരിന്നു .സമീപത്തെ എല്ലാ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടി ആയതുകൊണ്ട് തന്നെ വളരെ

ചിട്ടയോട്കൂടി ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ പരിപാടി വിജയിച്ടുക്കവാനായെന്നു സംഘാടകര്‍ അറിയിചു .

ദശ വാര്‍ഷിക സമാപന സമ്മേളനമായ ദശസന്ധൃയില്‍ വച്ച് ട്രഫോര്‍ഡ് മലയാളീ അസോസിയേന്‍ മെമ്പറും ഗ്ലോബല്‍പ്രവസി മലയാളി കൌണ്‌സില്‍ ചെയര്‍മാനുമായ ശ്രീ സാബു കുരിയന്‍ മാന്നാംകുളത്തെ പ്രവാസി രത്‌ന അവാര്‍ഡു നല്‍കി ആദരിചു .അതോടോപ്പം തന്നെ ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ കഴിഞ്ഞ പത്ത് വര്‍ഷകാലം പ്രസിഡന്റ് മാരയിരുന്ന ഷോണി തോമസ് , ശ്രീ സാബു കുരിയന്‍ ,അഡ്വ :റെന്‍സണ് തുടിയാന്‍പ്ലാക്കല്‍,ഡോ : സിബി വേകത്താനം , ശ്രീ ബിജു ജോണ് , ശ്രീ ഗ്രയിസണ് , കുരിയ്‌ക്കോസ് , ശ്രീ ഷൈജൂ ചാക്കോ എന്നിവരെയും ഇന്‍ഡ്യന്‍ കോണ്‌സുലര്‍ ജെനറല്‍ പൊന്നാടഅണിയിച്ച് ആദരിക്കുകയുണ്ടായി . കുട്ടികളുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപെട്ട അലക്‌സ് റെന്‍സണ് , ജേര്‍ജ്ജ് തോമസ് , ഡെ റിക്ക് ടോണി എന്നിവര്‍ക്ക് നജിം അര്‍ഷാദ് അവാര്‍ഡുകള്‍ സമ്മാനിക്കുകയുണ്ടായി .ട്രഫോര്‍ഡ് മലയാളീ അസോസിയേന്‍ നട ത്തിയ ഫോടോഗ്രഫി മത്സര വിജയികളായ ഷോണി തോമസ്,ഷൈജൂ ചാക്കോ, ഗോള്‍ഡി എന്നിവര്‍ക്ക് അവാര്‍ഡ് വിതരണം ചെയുതു .ഗ്ലോബല്‍പ്രവസി മലയാളി കൌണ്‌സിലും സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ ഏഡൂയുക്കേഷന്‍ ആന്‍ഡ് റിക്ക്രട്ട്‌മെനറും ആണ് ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷിത്തിന്റെ ഔദ്യോതിക സ്‌പോണ്‌സര്‍മാര്‍ , ദശസന്ധൃയുടെ അവതാരകരയി മാഞ്ച്സ്റ്ററിലെ അറിയപ്പെടുന്ന ബിസ്സിനെസ്സ് കാരനായ വില്‍സണ് , ഗായകന്‍ അരുണ് ഗോപന്റെ ഭാര്യയുമായ നിമ്മി അരുണും ആയിരുന്നു . പരിപാടിക്ക് ട്രഫോര്‍ഡ് മലയാളീ അസോസിയേന്‍ ഭാരവാകികളായ , ഷിജു ചാക്കോ , സജു ലാസര്‍ ,ബിജു ജോണ് ,ഷൈജൂ ചാക്കോ,ഷോണി തോമസ്, സ്റ്റാന്‍ലി ജോണ് , സ്റ്റാനീ ഇമ്മാനുവേല്‍ , ചാക്കോ ലുക്ക് , മാതൂ ചന്ബകര , കുഞ്ഞുമോണ് ജോസഫ് ,ബൈജു കോര ഗ്രയിസണ് കുരിയ്‌ക്കോസ്, ഡോണി ആ ഗസ്റ്റിന്‍ ,ഡോണി ജോണ് , ബിനോയ് കുരിയ്‌ക്കോസ്, സുനില്‍ വി.കെ , ബിജു ചെറിയാന്‍ , സിന്ധു സ്റ്റാന്‍ലി , ടെസ്സി കുഞ്ഞുമോണ് എന്നിവര്‍ നേതൃത്തം നല്‍കി

ദശസന്ധൃയുടെ കൂടുതല്‍ ചി ത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://picasaweb.google.com/109718981216337002935/November92015#6214962179033064018

ചിത്രങ്ങള്‍ക്ക് കടപ്പാട് അലക്‌സ്വര്‍ഗഗീസ്, മാളൂസ് ടിജിററല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.