സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വനിതാ സ്ഥാനാര്‍ഥിയുടെ കോലം കെട്ടി പ്രതീകാത്മക ബലാത്സംഗം ചെയ്ത് ലീഗ് പ്രവര്‍ത്തകരുടെ വിജയാഘോഷം, പരക്കെ വിമര്‍ശനം. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ വാര്‍ഡിലെ പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ത്ഥിയുടെ കോലം കെട്ടി, അതിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്ശിച്ചും പരിഹസിച്ചുമാണ് വിജയാഹ്ളാദം.
ദൃശ്യങ്ങളും വീഡിയോയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എതിര് സ്ഥാനാര്‍ഥിയുടെ പേരെടുത്ത് പറഞ്ഞാണ് ആക്ഷേപം. സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണ് ഇവര്‍ക്കു നേരെ ഉയരുന്നത്.
ഒപ്പം വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലുള്ള ദൃശ്യങ്ങളല്ലെന്നും സ്ത്രീ വേഷം കെട്ടിയയാളെ കെട്ടിടത്തിന് പിന്നില്‍ കൊണ്ടുപോയി വീഡിയോ ചിത്രീകരിച്ചതാണെന്ന വാദവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമായിട്ടും മുസ്ലീം ലീഗ് നേതാക്കളോ വനിത സംഘടനകളോ സംസ്ഥാന വനിത കമ്മീഷനോ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്റെ പ്രതീകാത്മക അവതരണത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല