സ്വന്തം ലേഖകന്‍: സൗദി ജയിലില്‍ തടവുകാരന് പഞ്ചനക്ഷത്ര പകിട്ടില്‍ കല്യാണം, ഒപ്പം കിടിലന്‍ വിവാഹ സമ്മാനങ്ങളും. സദ ദിനപത്രമാണ് വിവാഹ വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്. എന്നാല്‍ തടവുകാരന് ആരാണെന്ന് പത്രം വെളിപ്പെടുത്തിയില്ല. വിവാഹ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചു.
സുരക്ഷാ കുറ്റത്തിന് അറസ്റ്റിലായ തടവുകാരനാണ് ജയിലില്‍ ഗംഭീരമായ വിവാഹ വിരുന്ന ലഭിച്ചത്. തടവുകാരനാണെങ്കിലും ഇദ്ദേഹം ഉന്നത വ്യക്തിയാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും തടവുകാരന് വേണ്ടി ജയില്‍ അധികൃതര്‍ ഒരുക്കിയത് ഫൈവ് സ്റ്റാര്‍ വിവാഹം. ഒപ്പം കിടിലന്‍ വിരുന്നും സമ്മാനങ്ങളും നല്‍കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പത്രം പുറത്ത് വിട്ടത്. വരന്റേയും വധുവിന്റേയും ബന്ധുക്കളും ജയിലില്‍ എത്തിയിരുന്നു. ദമാമിലെ ജയിലിലാണ് ഈ അപൂര്‍വ തടവറ കല്യാണം നടന്നത്.
വിവാഹ ശേഷം വധൂവരന്മാര്ക്കായി 10000 സൗദി റിയാലിന്റെ ചെക്ക് സൗദി ആഭ്യന്തരകാര്യ മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന് നല്‍കിയെന്നും വാര്‍ത്തിയില്‍ പറയുന്നു. വിവാഹം വന്‍ ആഘോഷമാക്കാനുള്ള സൗകര്യങ്ങളെല്ലാം ജയിയില്‍ ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല