സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (NORMA) ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷം ഞായറാഴ്ച നടക്കും. സെന്റ്. ആന്‍സ് പാരിഷ് ചര്‍ച്ച് ഹാളില്‍ ഉച്ച കഴിഞ്ഞു 2.30 മുതലാണ് പരിപാടികള്‍. യുകെയിലെ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ മുരുകേഷ് പനയറ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കുകയും കുട്ടികള്‍ക്കായുള്ള ക്ലാസിന് നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഡ്രോയിംഗ് മത്സരവും പൊതുയോഗവും നടക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് സോണി ചാക്കോ ആരോയിച്ചു. മുഴുവന്‍ അസോസിയേഷന് കുടുംബങ്ങളെയും പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോണി ചാക്കോ: 07723306974
നിബു കുര്യന്: 07776778889
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല