ബെന്നി കിഴക്കേല്‍: ഈ ആധുനിക യുഗത്തില്‍ നമ്മളില്‍ പലരും ശരിക്കും ജീവിക്കാന്‍ മറന്നു പോകുന്നു. നമ്മുടെ ജീവിതം കുടുംബജീവിതത്തില്‍ അധിഷ്ടിതമാണ്. കുടുംബ ജീവിതത്തില്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ പ്രധാനമായും ഉണ്ട്. കുടുംബ ജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഉണ്ടാകും. അതിനെ തരണം ചെയ്തു ജീവിക്കുന്നതിലാണ് നമ്മുടെ ജീവിത വിജയം. പലപ്പോഴും ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നാം കാണാതെ പോകുന്നു. പകരം മനസ്സില്‍ കുറിച്ചിടാന്‍ മാത്രം പ്രാധാന്യം ഇല്ലാത്ത പലതും നമ്മളെ വേട്ടയാടുന്നു. നിസ്സാരമായ പല കാര്യങ്ങള്‍കായി കുടുംബത്തിലുള്ളവര്‍ വഴക്കിടുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ ഊതി പെരുപ്പിച്ചു കാണിച്ചു കൊണ്ട് അതൊരു വലിയ വഴക്കിന്റെ വക്കില്‍ വരെ എത്തുന്നു. ഒരു പക്ഷേ നിരന്തരമായ വഴക്ക് വിവാഹ മോചനത്തില്‍ വരെ ഭാര്യ ഭര്‍ത്താക്കന്മാരെ എത്തിക്കുന്നു, കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റുന്നു. അല്ലെങ്കില്‍ ഇങ്ങനെയുള്ള കുടുംബ വഴക്കുകള്‍ കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. അതു പിന്നീടവരുടെ വ്യക്തിത്വവളര്‍ച്ചയെ ബാധിക്കുന്നു. അവരുടെ ജീവിതത്തില്‍ ധൈര്യവും ആത്മവിശ്വാസവും ഇല്ലാതാക്കുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള ഈ വടംവലി അവരെ സമൂഹത്തില്‍ നിന്നും അകറ്റുന്നു. അങ്ങനെയുള്ള കുട്ടികളാണ് പിന്നീട് സാമുഹ്യദ്രോഹികളായി വളരുന്നത്. കുടുംബത്തിലുള്ള ചെറിയ ചെറിയ വഴക്കുകള്‍ എങ്ങനെയാണ് വിവാഹ മോചനത്തിലേക്ക് എത്തിക്കുന്നതെന്നു കാണിച്ചുതരുകയാണ് കുള്‍ഫി എന്ന ഷോര്‍ട്ട് ഫിലിം. ഇപ്പോള്‍ ഈ ഷോര്‍ട്ട് ഫിലിം യൂടുബില്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. ശ്രീ. ബിനോ അഗസ്ത്യന്‍ ആണ് ഈ ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഈ ഫിലിമിന്റെ കഥ സ്‌നേഹിച്ചു വിവാഹം കഴിച്ച ഒരു മലയാളി ദമ്പതികളുടെതാണ്. സ്‌നേഹിച്ചു വിവാഹം കഴിക്കുകയും പിന്നീടവരുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍, തമ്മില്‍ വിട്ടുവീഴ്ച മനോഭാവം ഇല്ലായ്മ്മ, അന്യോന്യം കുറ്റം കണ്ടെത്തലും കുറ്റം പറച്ചിലും ഒക്കെ അവരെ വിവാഹ മോചനത്തിനായി വക്കീലിന്റെ അടുത്തെത്തുന്നു. വക്കീല്‍ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായി മനസിലാക്കുകയം വളരെ തന്മയത്വത്തോടെ അവരുടെ ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മ്മകള്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. മധുരിക്കുന്ന ഓര്‍മ്മകള്‍ നമ്മള്‍ ഓരോരുത്തരെയും വളരെ ഊര്‍ജസ്വലരാകുന്നു. ചിത്രത്തിലെ മെയിന്‍ കഥാപാത്രമായ വക്കീലായി ബെന്നി അഗസ്ത്യനും, മറ്റു പ്രധാന കഥാപാത്രങ്ങളായ മാത്യൂസ് എന്ന ഭര്‍ത്താവായി ശ്രീ. കുര്യാക്കോസ് ഉണ്ണിട്ടനും രജനിയായി ബീനു ഫെര്‍ണാണ്ടസും ആണ് വേഷം ചെയ്യുന്നത്. ഇതിലെ മറ്റു കഥാപത്രങ്ങളെ ചെയ്തത് ബ്രിസ്റ്റോളിലെ സുഷ്മിത് സതീഷും, കാര്‍ഡിഫിലെ മെറീന ചാള്‍സും ആണ്. ബെന്നി അഗസ്ത്യന്‍ ഡല്‍ഹിയിലെ 21 വര്‍ഷത്തെ അധ്യാപനജീവിതം നിര്‍ത്തി ഇപ്പോള്‍ കാര്‍ഡിഫ് NHS ല്‍ ജോലി ചെയ്യുന്നു. സ്വന്തം നാട് ചിറ്റാരിക്കല്‍. തികഞ്ഞൊരു സ്റ്റേജ് കലാകാരനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം കാര്‍ഡിഫില്‍ വച്ചു നടത്തിയ ‘സ്‌നേഹസാഗര തീരം’ നാടകത്തില്‍ ശക്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. കുര്യാക്കോസ് ഉണ്ണിട്ടന്‍, പത്തനംതിട്ട സ്വദേശി, കലയും കവിതയുമായി തന്റെ വ്യക്തിമുദ്ര പതിപ്പിചിരിക്കുന്നു. ഫുള്‍ മൂവി ബിലാത്തി പ്രണയത്തിലും, ജേര്‍ണലിസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിമിലും നല്ല കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നു. ഇപ്പോള്‍ ലണ്ടനില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. തിരുവനന്തപുരം സ്വദേശിനിയായ ബീനു ഫെര്‍ണാണ്ടസ് സ്‌റൌവില്‍ റോയല്‍ മെയിലില്‍ ജോലി ചെയ്യുന്നു. ഫോട്ടോ എന്ന ഷോര്‍ട്ട് ഫിലിമില്‍ കൂടി തന്റെ അഭിനയപാടവം തെളിയിച്ചിരിക്കുന്നു. കുള്‍ഫിയുടെ കഥ, തിരകഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ബാസില്ടനിലെ ബിനോ അഗസ്ത്യന്‍ ആണ്. ബിനോ സംവിധാനം ചെയ്ത ദി എഡ്ജ് ഓഫ് സാനിറ്റി ലണ്ടനിലെ ഷോകേസ് തീയെറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. 2012 ല്‍ ഉഴവൂര്‍ സംഗമത്തിന് വേണ്ടി ഒരു ഡോകുമെന്ററി അദ്ദേഹം തയ്യാറാക്കിയിരുന്നു. അതുപോലെ പിന്നീട് അഭി അബ്രാഹത്തിനു വേണ്ടി മലയാളത്തില്‍ മുകിലെ എന്നൊരു മ്യൂസിക് ആല്‍ബവും ബിനോ സംവിധാനം ചെയ്തു. കുള്‍ഫിക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ലണ്ടനിലെ റിജു സുരേന്ദ്രനാണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് അഭി അബ്രാഹം ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കാര്‍ഡിഫിലെ ജൈസണ്‍ ലോറന്‍സ്, മാര്‍ക്കിന്‍ എന്നിവരാണ്. ജൈസണ്‍ വളരെ ഭംഗിയോടെ എഡ്ജ് ഓഫ് സാനിറ്റി, മുകിലെ, ഒരു ബിലാത്തി പ്രണയം, ജേര്‍ണലിസ്റ്റ് എന്നീ പ്രോജക്റ്റുകളുടെ ക്യാമറ ചെയ്തിരുന്നു. എഡിറ്റിംഗ് ഭംഗിയായി ചെയ്തിരിക്കുന്നത് കാര്‍ഡിഫിലെ തന്നെ കെവിന്‍ ജോസ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജോജി കോട്ടയവും അന്ന ബോബിയുമാണ്. രാന്‍ റേഞ്ചി വിജയനാണ് സഹ സംവിധായകന്‍. ചെറിയ ചെറിയ കാരണങ്ങള്‍ കൊണ്ട് വിവാഹ ജീവിതം ഒഴിഞ്ഞു പോകാന്‍ നോക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കണം. കനെഷ്യസ് അത്തിപോഴിയില്‍ ഈ ഷോര്‍ട്ട് ഫിലിമിനെ ഇങ്ങനെ വര്‍ണിച്ചിരിക്കുന്നു : വളരെ മികച്ച അഭിനയം ആണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും കാഴ്ച വെച്ചിരിക്കുന്നത്. വളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയം മുഷിപ്പില്ലാതെ ഭംഗിയായി അതിന്റെ സത്ത് ചോര്‍ന്നു പോകാതെ മികച്ച സിനിമാറ്റൊഗ്രാഫിയുടെ സഹായത്തോടെ സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. നിസാരമായ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച്, ഈഗോയും കൂട്ട് പിടിച്ചു വളര്‍ത്തി വലുതാക്കി നഷ്ടപ്പെടുത്തുന്ന കുടുംബ ജീവിതങ്ങളുടെ എണ്ണം അടിക്കടി വര്‍ദ്ധിച്ചു വരുന്ന നമ്മുടെ സമൂഹത്തില്‍ അത്തരക്കാര്‍ക്കു ഒരു പുനര്‍ വിചാരത്തിനു ഈ ഷോര്‍ട്ട് മൂവി ഒരു നിമിത്തം ആകട്ടെ !! ഒരു കുല്‍ഫിക്കു പോലും ഒരു കുടുംബത്തെ വീണ്ടും കൂട്ടി യോജിപ്പിക്കാന്‍ കഴിയും. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ !!അഭിനന്ദനങള്‍ !!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല