1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: ക്രിസ്തു മതവിശ്വാസികള്‍ കൂടിവരുന്നതിനാല്‍ 10 വര്‍ഷത്തിനുള്ളില്‍ കത്തോലിക്കരെ കൊന്നുതള്ളുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി. ഈജിപ്തില്‍ 21 ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കത്തോലിക് ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി വീണ്ടും രംഗത്തെത്തുന്നത്. ക്രിസ്തുമത വിശ്വാസികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നാണ് തീവ്രവാദ സംഘടനയുടെ വാദം.

ചില സ്ഥലങ്ങളില്‍ നിന്നും ക്രിസ്ത്യാനികളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഐസിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 27 5,000 ലക്ഷം ജനങ്ങളെ ഐസിസ് കൊന്നൊടുക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് ക്രിസ്ത്യാനികളെ ഉന്മുലനം ചെയ്യുന്നതുപോലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇല്ലാതാക്കാനാണ് ഐസിസ് ലക്ഷ്യം.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 15,000 ക്രിസ്റ്റ്യാനികളെയാണ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഐസിസ് ഈജിപ്തിത്തിലെ ക്രിസ്ത്യാനികളുടെ തല ഛേദിക്കുന്ന വീഡീയോ പുറത്ത് വിട്ടിരുന്നു. ഓറഞ്ച് നിറത്തിലുളള വസ്ത്രം അണിയിച്ച് ബന്ധിക്കളാക്കിയ ശേഷമാണ് ഇവരെ വധിച്ചത്.

ഇതിന് മുന്‍പു തന്നെ ഇറാനിലും സിറിയയിലും ഐസിസ് അവരുടെതായ വധശിക്ഷാ രീതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു. കൂടാതെ താലിബാനെ തകര്‍ത്ത് അഫ്ഗാനിലേക്ക് പടരാനുള്ള ശ്രമത്തിലുമാണ് സംഘടനയെന്ന് നിരീക്ഷണമുണ്ട്. എന്നാല്‍ റഷ്യന്‍ സേന സിറിയയില്‍ നടത്തുന്ന ആക്രമണം ഇസ്ലാമിക് സ്റ്റേറ്റിന്റെ നടുവൊടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.