1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദത്തിനു തൊട്ടുപുറകെ ഷാരൂഖ്ഖാന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്, നൈറ്റ് റൈഡേഴ്‌സ് സാമ്പത്തിക ഇടപാടുകളില്‍ പരിശോധന. ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ മൗറീഷ്യസ് കേന്ദ്രീകരിച്ച ഒരു കമ്പനിക്ക് കൈമാറിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു.

2008’09ല്‍ ആണ് ഷാരൂഖിന്റെ റെഡ്ചില്ലീസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ കുറേ ഓഹരികള്‍ മൗറീഷ്യസിലെ സീലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് കൈമാറിയത്. ജൂഹിചൗളയും ഭര്‍ത്താവ് ജേ മേത്തയും ഷാരൂഖിനൊപ്പം റെഡ് ചില്ലീസില്‍ ഉടമസ്ഥരാണ്. സീലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആകട്ടെ ജേ മേത്തയുടെ ഉടമസ്ഥതയിലുള്ളതും.

ഈ ഇടപാടില്‍ വിദേശനാണ്യവിനിമയ ചട്ടങ്ങള്‍ ലംഘിച്ചതായും 7080രൂപ മൂല്യമുള്ള ഓഹരികള്‍ മൗറീഷ്യസ് കമ്പനിക്ക്‌ ൈകമാറിയത് വില കുറച്ചുകാട്ടി 10 രൂപയ്ക്കാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. നൈറ്റ് റൈഡേഴ്‌സിന്റെ 9900 ഓഹരികളാണ് മൗറീഷ്യസ് കമ്പനിക്ക് കൈമാറിയത്.

ഈ ഇടപാടില്‍ 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ മാനദണ്ഡം ലംഘിച്ച് 7080 രൂപ വിലയുള്ള ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥരുടെ ബന്ധുവിന് കുറഞ്ഞ വിലയ്ക്ക് നല്‍കിയതാണ് അന്വേഷണത്തിനിടയാക്കിയത്. കൂടാതെ ഒരു വിദേശകമ്പനിക്ക് ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിലകുറച്ചു നല്‍കുന്നത് സെബിയുടെ ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.

എന്നാല്‍, ഷാരൂഖ്ഖാന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഷാരൂഖ് എന്‍ഫോഴ്‌സ്‌മെന്റ് ഉേദ്യാഗസ്ഥര്‍ക്ക് കൈമാറി. 2011ലും ഈ ഇടപാടു സംബന്ധിച്ച് ഷാരൂഖ്ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.