സ്വന്തം ലേഖകന്‍: തന്റെ ഹൃദയം കവര്‍ന്ന ബ്രിട്ടീഷ് ടാക്സി ഡ്രൈവറെ കണ്ടെത്താന്‍ വില്യം രാജകുമാരന്റെ സഹായം അഭ്യര്‍ഥിക്കുന്ന കുവൈത്ത് യുവതിയുടെ വീഡിയോ വൈറല്‍. തന്റെ പ്രണയം സഫലമാകാന്‍ ബ്രിട്ടീഷ് രാജകുമാരനോട് സഹായം തേടുകയാണ് കുവൈത്തിയായ യുവതി യുട്യൂബ് വീഡിയോയിലൂടെ. ലണ്ടന്‍ സന്ദര്‍ശന സമയത്താണ് സല്‍വാ അല്‍ മുട്ടൈരി എന്ന യുവതി തന്റെ സുന്ദര പുരുഷനെ ആദ്യമായി കാണുന്നത്. ബ്രിട്ടനിലെ ഒരു ടാക്സി ഡ്രൈവറായിരുന്നു സല്‍വയുടെ മനസ് കീഴടക്കിയത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ഡ്രൈവറോട് സല്‍വക്ക് പ്രണയം തോന്നി. കൈയ്യോടെ നിങ്ങള്‍ മുസ്ലിമാണോ എന്ന് സല്‍വ ഡ്രൈവറോട് ചോദിച്ചു. അല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ ഖൊര്ഷീദ് എന്ന് പേരുള്ള ആ യുവ ഡ്രൈവര്‍ മുസ്ലിമാണെന്നും തന്നോട് കള്ളം പറഞ്ഞതാണെന്നും സല്‍വ വിശ്വസിക്കുന്നു. തനിയ്ക്ക് ഖൊര്ഷീദിനെ കൂടാതെ ജീവിയ്ക്കാനാകില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ വില്യം രാജകുമാരന് സഹായിക്കണമെന്നുമാണ് യുവതിയുടെ വീഡിയോ അഭ്യര്‍ഥന. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന് പ്രതിമാസം 100 കുവൈത്തി ദിനാര്‍ വീതം മല്കാമെന്നും യുവതി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ സഹായാഭ്യര്‍ഥന വൈറലാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല