അനീഷ് ജോണ്‍: 6 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിസ്ടോളില്‍ ആരംഭിച്ച യുക്മ നാഷണല്‍ കലാമേള മുതല്‍ നാളിന്നുവരെ വിവിധ രീജിയനുകളിലായി യു കെ മലയാളികളുടെ സാംസ്കാരിക ആഘോഷ സമ്മേളന വേദിയായി നടന്നു വന്ന യുക്മ നാഷണല്‍ കലാമേളകള്‍ ഓര്‍മ്മച്ചെപ്പിനുള്ളില്‍ സൂക്ഷിക്കുന്ന യു കെ മലയാളികളോട് യുക്മക്ക് ഒന്നേ പറയാനുള്ളൂ ഊതിക്കാച്ചിയ പോന്നിനൊപ്പമാണ് യുക്മ നാഷണല്‍ കലാമേളയിലെ തിളക്കമാര്‍ന്ന വിജയം. ആദ്യ റീജിയണല്‍നാഷണല്‍ കലാമേള മുതല്‍ നാളിന്നുവരെ പങ്കെടുക്കുന്ന ഏവരും നാഷണല്‍ കലാമേള വേദിയില്‍ നിന്നും ഒരു സമ്മാനം കൊതിക്കാതെ മത്സരത്തിന് എത്തിയിട്ടില്ല. മത്സര വിജയികളോ അംഗീകാരത്തിന്റെ പടവുകള്‍ കയറുന്ന ചിത്രമാണ് നാം യു കെ മലയാളികളുടെ മുമ്പില്‍! ആദ്യ കലാമേളയിലെ കലാ പ്രതിഭ യായ കനേഷ്യസ് അത്തിപ്പൊഴിയില്‍ ടി വി അവതാരക രംഗത്തും സംഗീത സംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് സിനിമാ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. ആദ്യ കലാതിലകമായ ജെനീറ്റ റോസ് യുക്മ വിട്ടു പോയി എങ്കിലും യു കെ യിലെ അറിയപ്പെടുന്ന നര്‍ത്തകികളില്‍ ഒരാളായി എഷ്യാനെറ്റ് ടാലന്റ് ഷോയിലും, ഫോബ്മ കലോത്സവത്തിലും ബഹുമതികള്‍ നേടി മുന്നേറുകയാണ്.
പ്രാദേശിക അസോസിയേഷന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം പ്രകടിപ്പിച്ചു പോന്ന വിവിധ കലാകാരന്മാരുടെ കഴിവുകളും മികവുകളുമാണ് യുക്മ കലാമേളകള്‍ യു കെ മലയാളി സമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടുവാന്‍ വേദിയൊരുക്കിയത്. യു കെയിലെ അറിയപ്പെടുന്ന എല്ലാ ഷോകള്‍ക്കും ഇന്ന് നിരവധി നര്‍ത്തകരും, നര്‍ത്തകികളും സ്വന്തം . ഇത്തരത്തില്‍ ഉയര്‍ന്നു വന്നു ഇന്ന് യു കെയിലെ നൃത്ത ഗ്രൂപ്പുകള്‍ ഒട്ടു മികതും കയടക്കി വാഴുന്ന കലാകാരന്മാരുടെ ആദ്യ കളരി ആയി യുക്മ നാഷണല്‍ കലാമേള വേദി ആണെന്ന് എന്നത് പരക്കെ അംഗീകരിച്ച സത്യം .അരുഷി ജൈമോണ് , മരിയ തങ്കച്ചന് , ടോണി വഞ്ചി താനം , അലന് , മിന്ന ജോസും, അലീന തോമസും ,അഞ്ജലി ബിജുവും,തെരേസ മാത്യുവും, ലിന്റു ടോമും, സഞ്ചന രമേഷും,അനഘ ജേക്കബും, ഫ്രാങ്ക്ലിന് ഫെര്‍ണ്ണാണ്ടസും, സെബാസ്ട്യന് ചാക്കോയും, നവരസന്‍ പ്രതീഷും,അടക്കം എത്ര , എത്ര പ്രതിഭകള്‍ ആദ്യമായി അണി നിരന്നതും യുക്മ കലാ മേളകളില്‍ ആണ് ഇത്തരത്തില്‍ യു കെയിലെ മലയാളി സമുഹത്തിന്റെ കലജീവിതത്തിനു ശക്തമായി അടിത്തറ ആകുവാന്‍ യുക്മ നാഷണല്‍ കലാ മേളക്ക് കഴിഞ്ഞു
സംഘാടകര്‍ക്ക് ഒരു സ്വാധീനവുമില്ലാതെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വിധിനിര്‍ണ്ണയം നടത്താന്‍ വിധികര്‍ത്താക്കള്‍ക്ക് യുക്മ കലാമേളകളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗല്ഭരായ വിധി കര്‍ത്താക്കള്‍ ഒരേ സമയം വേദിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ അത് കൃത്യമായി കോര്‍ത്തിണക്കി കൊണ്ട് കലര്‍പ്പ്പ്പില്ലാതെ അര്‍ഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം . കൃത്യമായ മാനദണ്ട ങ്ങള് ഉപയോഗിച്ച് കൊണ്ട് സംയോജിതമായി അവതരിപ്പിക്കുന്ന ഇതൊരു കലാ രൂപത്തിനും അംഗീകാരം കിട്ടിയിട്ടുണ്ട് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ് . വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു മത്സരം സംഘടിപ്പിക്കപ്പെടുമ്പോള്‍ വിവാദങ്ങള്‍ക്കു ഇട നല്‍കാത്ത വിധം സുതാര്യമായി പ്രവര്തിക്കുവാന് യുക്മ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്
ആയിരക്കണക്കിന് അളുകള്‍ എത്തുന്ന പ്രവാസി മലയാളി ചരിത്രത്തിലെ ഏറ്റവും വലിയ കലാ മാമാങ്കങ്ങളില്‍ ഒന്നാണ് യുക്മ കലാമേള .കലാമേള ക്ക് എത്തുന്നത് വഴി വളരെ ചുരുങ്ങിയ രീതിയില്‍ ഏറ്റവും അധികം കലാ രൂപങ്ങള്‍ ആസ്വദിച്ചു കടന്നു പോകാം എന്നുള്ളതും യുക്മ നാഷണല്‍ കലാമേളയുടെ മാത്രം പ്രത്യേകതയാണ് . ഈ വരുന്ന 21 നു ഹണ്ടിംഗ് ടണ്ണില്‍ ലോകത്തിലെ പ്രവാസി ചരിത്രത്തിലെ അത്യപൂര്‍വം ആയ കലാവിരുന്നിനു സാക്ഷ്യം വഹിക്കാന്‍ നുറോളം അസോസിയേഷന് പ്രതിനിധികളും അരമുരുക്കി ഇറങ്ങുമ്പോള്‍ യു കെയിലെ അറിയപ്പെടുന്ന പൈതൃക പട്ടണം ആദ്യമായി കേരളം പോലെയാകും തീര്‍ച്ച .ഇങ്ങനെ നോക്കുമ്പോള്‍ ഇന്ന് യു കെ പ്രവാസി ജീവിതത്തിലെ ഏറ്റവും വലിയ പരിപാടിയും ഏറ്റവും വലിയ അന്ഗീകാരവും ആണ് യുക്മയുടെ കലാമേള
നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന വിഖ്യാതമായ യുക്മ നാഷണല്‍ കലാമേളയില്‍ അരങ്ങുണര്‍ത്താന്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും എത്തുമ്പോള്‍ നവംബര്‍ മാസത്തിലെ തണുപ്പിന്റെ ആലസ്യത്തിലമര്‍ന്ന ഹണ്ടിംഗ് റ്റന്നിലെ സൈന്റ്റ് ഇവോ സ്കൂള്‍ അങ്കണം യുക്മയുടെ ആറാമത് നാഷണല്‍ കലാമേള വേദിയായ എം എസ വിശ്വ നാഥന് നഗറായി മാറുകയായി. യുക്മ യുടെ 9 രീജിയനുകളിലും നിന്നുള്ള മല്‍സരാര്‍ത്ഥികല്‍ മാറ്റുരക്കുന്ന 4 വേദികളിലും അലയടിക്കുന്ന മത്സരച്ചൂട് നവംബറിലെ കുളിരിനെ അപ്പാടെ മാറ്റി യുക്മ എന്ന ആവേശമായി അലയടിക്കുന്നതിനു സാക്ഷിയാകാന്‍ എല്ലാ യു കെ മലയാളികളെയും യുക്മ നാഷണല്‍ കമ്മിറ്റി ഹണ്ടിംഗ് ട്ടന്നിലേക്ക് സ്വാഗതം ചെയ്യുന്നു
കലാമേള വേദിയുടെ വിലാസം ചേര്‍ക്കുന്നു
M S V NAGAR
ST IVE SCHOOL , SECONDARY SCHOOL
HIGH LEYS , SAINT IVES , HUNTINGDONSHIRE
PE27 6RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല