സ്വന്തം ലേഖകന്‍: ചാവക്കാട് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ആവേശത്തില്‍ തുണിയുരിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആവേശത്തില്‍ മുസ്ലിം ലീഗ് ഓഫീസിന് മുന്നിലെത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നഗ്‌നതാ പ്രദര്‍ശനം.
ചാവക്കാട് എഴക്കണ്ടിയൂരിലെ മുസ്ലിം ലീഗ് ഓഫീസായ സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലാണ് വിജയലഹരിയില്‍ എത്തിയ സി പി എം പ്രവര്‍ത്തകര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുന്നയൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് ആസ്ഥാനമാണ് സി എച്ച് മുഹമ്മദ് കോയ മന്ദിരം. നഗ്‌നത പ്രദര്‍ശനം നടത്തിയതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പുന്നയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥിയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഈ വിജയം ആഘോഷിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ക്കാണ് സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടത്. ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയതു.
നേരത്തെ മൊകേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ സി പി എമ്മിനെതിരെ മത്സരിച്ച് തോറ്റ ജഗദീപനെ ബാന്‍ഡേജില്‍ പൊതിഞ്ഞ് പ്രതീകാത്മകമായി അവതരിപ്പിതും വിവാദമായിരുന്നു. ദേഹമാസകലം ബാന്‍ഡേജിട്ട ഒരാള്‍ ആഹ്ലാദ പ്രകടനത്തിന് മുന്നില്‍ ക്രച്ചസൂന്നി നടന്നുപോകുന്നതായിരുന്നു ദൃശ്യം. പ്രകടനം നടത്തിയവരെ അഭിനന്ദിച്ച് ഈ ചിത്രം ഷെയര്‍ ചെയ്ത പി ജയരാജന്റെ മകനും പുലിവാലു പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല