സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി മുതല്‍ പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം അഴിയെണ്ണാം, ഗോവധത്തിനുള്ള ശിക്ഷ പത്തു വര്‍ഷമാക്കി. ഇതു സംബന്ധിച്ച ഹരിയാന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. ഗോവധം നേരത്തെ നിരോധിച്ചിട്ടുള്ള ഹരിയാനയില്‍ അഞ്ചു വര്‍ഷമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഇതു ഇരട്ടിയാക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ശിക്ഷ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ഗോവധം നിരോധിച്ചതിന് തൊട്ടുപുറകെയാണ് ഹരിയാനാ സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നത്.
പശുക്കളെ കടത്തിക്കൊണ്ടുവരുന്നതിനും ബീഫ് വില്‍ക്കുന്നതിനും പിഴ ചുമത്താനും പുതിയ ബില്‍ ശുപാര്‍ശ ചെയ്തിരുന്നു. നിയമം ലംഘിച്ച് പശുക്കളെ കടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും പുതിയ ബില്ലില്‍ വ്യക്തമാക്കുന്നു. 30,000 മുതല്‍ 70,000 രൂപ വരെ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്.
പാക്കു ചെയ്ത ബീഫ് വില്‍ക്കുന്നതും കുറ്റകരമാണെന്ന് പറയുന്നു. ഹരിയാനയില്‍ ബീഫ് അനുവദിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് പറയുന്നത്. ബീഫ് കഴിക്കണമെന്നു ആഗ്രഹമുള്ളവര്‍ സംസ്ഥാനത്തിനു പുറത്തുപ്പോയി കഴിക്കണമെന്നും അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല