അനീഷ് ജോണ്‍: നവംബര്‍ 21 ലെ തണുത്ത കുളിരിനു ഉഷ്ണക്കാറ്റു വീശുന്ന ആവേശ തിരമാല ഒരുക്കാന്‍ യു കെയിലെ യുക്മയുടെ കരുത്തുറ്റ റിജിയനായ് യുക്മ മിഡ് ലാന്റ്സ് തയ്യാറായി കഴിഞ്ഞു 18 അംഗ അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി ഹണ്ടിംഗ് ടണ്ണില്‍ എത്തുമ്പോള്‍ നാളിതു വരെ യുക്മയുടെ കലാമേളകളില്‍ കരുത്തുറ്റ സ്ഥാനം സ്വന്തമായ യുക്മ മിഡ് ലങ്ട്സ് സിന് അഭിമാനിക്കാം കാരണം തലനാരിഴക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായ യുക്മ കലാമേളയുടെ കിരീടം തിരിച്ചു പിടിക്കും എന്നാ ദൃഡ നിശ്ചയത്തിലാണ് റിജിയന് . കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ കൈവിട്ട ഹാക്ക് ട്രിക് ചാമ്പ്യന്‍ കിരീടം തിരികെ പിടിക്കുവാനുള്ള മുന്നോരുക്കത്തിലാണ് മുഴുവന്‍ അംഗ അസ്സോസ്സിയേഷനുകളും യുക്മയുടെ 2012,2013 ദേശീയ കലാമേളകളിലെ ജേതാക്കളായ മിഡ്ലാന്‍ഡ്സ് റീജിയന് .സ്റ്റോക്ക് ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ഹണ്ടിംഗ്ടണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന് നേതൃത്വവും അംഗ സംഘടനകളും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടന്ന നാഷണല്‍ കലാമേളയില്‍ മികച്ച റീജിയന് കിരീടവും അസോസിയേഷന് കിരീടവും മിഡ്ലാന്‍ഡ്സ് കരസ്ഥമാക്കിയിരുന്നു.
ലിവര്‍പൂളില്‍ നടന്ന 2013 കലാമേളയില്‍ കലാതിലകപ്പട്ടം അടക്കം മിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ചാണ് റീജിയന് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലെസ്റ്റര്‍ കലാമേളയില്‍ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ റീജിയന് കഴിഞ്ഞിരുന്നില്ല ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 നു ഏറ്റവുമധികം ജനശ്രദ്ധ നേടി കൊണ്ട് ജനപങ്കളിതത്തില് മുന്‍ പന്തിയില്‍ നിന്ന കലാമേള ആയിരുന്നു യുക്മ മിഡ് ലണ്ട്സ് റിജിയനില്‍ നടന്നത് . ഇത്തവണ ചിട്ടയായ പ്രവര്‍ത്തന ശൈലി കൊണ്ട് ഏവരുടെയും അംഗികാരത്തിനു പാത്രമാകാന്‍ യുക്മ റിജിയണല്‍ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് . അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികളെ എത്തിചു കൊണ്ട് ചിട്ടയായി കലാമേള സംഘടിപ്പികുന്നതില് ഏവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ റിജിയണല്‍ കമ്മിറ്റിക്ക് കഴിഞ്ഞു .
18 അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികളെ എത്തിചു കൊണ്ട് ചിട്ടയായി കലാമേള സംഘടിപ്പികുന്നതില് ഏവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ റിജിയണല്‍ കമ്മിറ്റിക്ക് കഴിഞ്ഞു . 18 അംഗ അസോസിയേഷനുകള്‍ പ്രതിനിധികളായ വന്ന കലാകാരന്മാരുടെ വാശിയേറിയ മത്സരത്തിനൊടുവില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സമ്മാനാര്‍ഹാരായ പ്രതിഭകളാണ് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുന്നത്.റിജിയണല്‍ കലാമേളയില്ഇത് ഒന്നാം നേടിയത്. റീജനില്‍ നിന്നുള്ള നുറു കണക്കിന് കലാപ്രേമികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അരങ്ങേറിയ മിഡ് ലാണ്ട്സ് കലാമേളയില്‍ ഇത് മുന്നാം തവണയും ലെസ്റെര്‍ കേരള കമ്മ്യൂണിറ്റി ഏറ്റവും അധികം പോയിന്റ് നേടിക്കൊണ്ട് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. പത്താം വാര്‍ഷികം ആഘോഷിക്കുന്ന ലെസ്റെര്‍ കേരള കമ്മ്യുനിട്ടിക്ക് ഇത് അഭിമാന നേട്ടം തന്നെ. മൈക്ക വല്‍സാല്‍ രണ്ടാം സ്ഥാനതെത്തി വാശിയേറിയ മത്സരം കൊണ്ട് കാണികളുടെ കൈയടി വാങ്ങി കൊണ്ടാണ് മൈക വല്സാലിന്റെ വരവ് . എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിനാണ് മൂന്നാം സ്ഥാനം മുന്‍പ് പല തവണയും നാഷണല്‍ നിറ സാന്നിധ്യമയിട്ടുള്ള എസ് എം എയുടെ അനുഭവ സമ്പത്ത് യുക്മ മിട്ലണ്ട്സിനു തുണയാകും .മൈക്ക വാല്‍സാളില്‍ നിന്നുള്ള ജ്യോതിക പാലക്കല്‍ കലാതിലകമായി. എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷനിന് നിന്നുള്ള സാജു വറുഗീസ് കലാപ്രതിഭ പട്ടം .കിഡ്സ് വിഭാഗത്തില്‍ അഖില്‍ ജെയ്സ്,സെറിന്‍ റെയ്നു,ജാസ്മിന് തോമസ്;സബ് ജൂനിയര്‍ വിഭാഗത്തില്‍ അദായി വര്‍ഗീസ് ജോര്‍ജ്, ജോവാന് റോസ് തോമസ്,ജൂനിയര്‍ വിഭാഗത്തില്‍ അമല്‍ സിബി,ജോയല്‍ സോണി ജോര്‍ജ്,ജ്യോതിക പാലക്കല്‍,സീനിയര്‍ വിഭാഗത്തില്‍ സാജു വര്‍ഗീസ്, മരിയ അബ്രഹാം എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര് .
മികച്ച പ്രവത്തനങ്ങള്‍ നടത്തുന്ന നിരവധി അസ്സോസ്സിയെഷനുകള്‍ ഇന്ന് മിഡ് ലങ്ട്സില് ഉണ്ട് . പരസ്പ്പരം പഴി ചാരാതെ സുതാര്യമായ പ്രവര്‍ത്തന പരിപാടി ആണ് യുക്മ മിഡ് ലണ്ട്സി , തികച്ചും അതമാവിശ്വാസ ത്തോടെയാണ് ഈ വരുന്ന നാഷണല്‍ കലാമേള നോക്കി കാണുന്നതു. മിഡ ലങ്ട്സു റിജിയന് ഇവരുടെ കൈകളില്‍ ഭദ്രം വേന്റ്രി കേരള കംമ്യുനിടി ., കേരള കല് ചരല് അസ്സോസ്സിയേഷന്‍ റെഡിചു , ലെസ്റെര്‍ കേരള കംമ്യുനിട്ടി , കെ ട്ടരിംഗ് മലയാളി അസ്സോസ്സിയേഷന്‍, എരടിംഗ് ട്ടന് മലയാളി അസ്സോസ്സിയേഷന്‍ , മിഡ് ലണ്ട്സ് കേരള കല്‍ചരല്‍ അസ്സോസ്സിയേഷന്‍, കേരള ക്ലബ് നൈനിട്ടാന് , കേരള യിറ്റു മികച്ച കമ്മ്യുണി റ്റി ബര്ട്ടന് ഓണ്‍ ട്രെന്‍ഡ്, സ്റ്റ ഫോര്‍ഡ് ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍, വുസ്റ്റെര്‍ ഷയര്‍ മലയാളി കല്‍ചരല്‍ അസ്സോസ്സിയേഷന്‍, നോട്ടിന്ഘാം മലയാളി കള്‍ചരല്‍ അസ്സോസ്സിയേഷന്‍, കേരള അസ്സോസ്സിയേഷന്‍ സ്റ്റാ ഫോര്‍ഡ് , നോര്‍ത്താം ട്ടന് മലയാളി അസ്സോസ്സിയേഷന്‍, വെനസ് ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍, ബര് മിങ്ങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റി, ബര് മിങ്ങ്ഹം കേരള വേദി , സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍, ഡ ര്‍ബി മലയാളി അസ്സോസ്സിയേഷന്‍
ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ ലഭിച്ച അസ്സോസ്സിയേഷനുകളും അവര്‍ക്കൊപ്പം മിഡ് ലണ്ട്സ് റിജിയനിലെ അംഗ അസോസിയേഷനുകളും ഒറ്റക്കെട്ടായി നിലയുറ പ്പിച്ചാല് യുക്മ ഈസ്റ്റ് മിഡ് ലണ്ട്സ് എന്ന യാഗശ്വത്തിനെ തളക്കാന്‍ കഴിയില്ല തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല