സ്വന്തം ലേഖകന്‍: പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും. പാരീസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത പശ്ചത്തലത്തില്‍ റഷ്യ, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. യുഎസും ജര്‍മനിയും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലെ ഐ.എസ്.കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയത് റഷ്യന്‍ വ്യോമാക്രമണമാണ്. റഷ്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘം മുന്നറിയിപ്പുനല്‍കിയിരുന്നു. അടുത്തിടെ ഈജിപ്തില്‍ റഷ്യന്വിമാനം തകര്‍ന്നതിനുപിന്നില്‍ തങ്ങളാണെന്നും ഐ.എസ്. അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തുന്നത്.
ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തന്റെ സുരക്ഷാ ഉപദേഷ്ടാക്കളുടെ (കോബ്രകമ്മിറ്റി) അടിയന്തരയോഗത്തില്‍ സുരക്ഷ വിലയിരുത്തി. തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷാസേന പട്രോളിങ് നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലും കര്‍ശനപരിശോധന നടത്തുന്നുണ്ട്.
അമേരിക്കയിലും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് അടക്കമുള്ള പ്രധാന പട്ടണങ്ങളില്‍ ഭീകരവിരുദ്ധ സേനയെ വിന്യസിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. കുടിയേറ്റക്കാരില്‍ ഭീകരര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന് നേരത്തേ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല