സ്വന്തം ലേഖകന്‍: ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി. ശാശ്വതീകാനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്കിയ പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കിയെന്നും ഈ പാല് കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ മുങ്ങിയെന്നുമാണ് മൊഴിയില്‍ പറയുന്നത്.
ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിപ്പകര്‍പ്പാണ് പുറത്തായത്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്നും ബിജു രമേശ് നല്കിയ മൊഴിയിലുണ്ട്. സാബു, സൂക്ഷ്മാനന്ദയുടെ സംരക്ഷണത്തിലാണെന്നും നുണ പരിശോധനയില്‍ നിന്ന് സാബുവിനെ ഒഴിവാക്കാന്‍ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തി.
തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാന്ദയും തമ്മില്‍ വിദേശത്ത് വെച്ച് തര്‍ക്കമുണ്ടായിരുന്നു. എസ്എന്‍ ട്രസ്റ്റിലെ 40 കോടിയെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തുഷാര്‍, ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചിരുന്നെന്നും മൊഴിയില്‍ പറയുന്നു. മൊഴി അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല