സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്ര മോദി. ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
സംഭവത്തിനുശേഷം അധികൃതര്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഎഫ്പി ആണ് സ്ഫോടന വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലോകത്തിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത് എന്നത് തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. തുര്‍ക്കി അന്താല്യയില് രാവിലെ തന്നെ മോദി എത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വല്‍ഡ്മിര്‍ പുഡിന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡാവിഡ് കാമറൂണ്‍, ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ ആഞ്ജലെ മാര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ തുര്‍ക്കിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ആഗോള സാമ്പത്തിക സ്ഥിതി, വികസനം, കാലാവസ്ഥ വ്യതിയാനം, നിക്ഷേപം, വ്യാപാരം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്. പാരിസ് ഭീകരാക്രമണവും സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ചാകുമെന്നാണ് റിപ്പോര്‍ട്ട്. പാരിസില്‍ കഴിഞ്ഞ ദിവസം ഐസിസ് നടത്തിയ ഭീകരാക്രമണത്തില്‍ 160ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും ഐസിസിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല