അനീഷ് ജോണ്‍: യുക്മ ദേശിയ കലാമേള കളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു മുഴുവന്‍ മത്സരാര്തികളെയും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ കൃത്യമായി അറിയിക്കുകയും ചെയ്യുകയുണ്ടായി ജുനിയെര്സ്, സുബ്ജുനിയെര്‍സ്, സീനിയെര്സ് വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണ കലാമേള നടക്കുന്നത് ഈസ്റ്റ് അന്ഗ്ലിയയിലെ ഹന്റിംഗ് ടണിലെ സൈന്റ്റ് ഐവോ വിദ്യാലയത്തിലെ മഹനീയമായ എം എസ് വി നഗറിലാണ് . വിഖ്യാതനായ സംഗീതന്ജന്റെ പേരോടെ ഇതിനകം ചര്‍ച്ച വിഷയമാണ് നാഷണല്‍ കലാമേള . പ്രസംഗ മത്സരം കലാമേളയില്‍ ആദ്യ കാലം മുതലേ വാശിയേറിയ മത്സരങ്ങളില്‍ ഒന്നാണ് . നിരവധി കലാപ്രതിഭകളും , കലതിലകങ്ങളും അവരുടെ ഏറ്റവും ഇഷ്ട വിഷയമാണ് പ്രസംഗ മത്സരം എന്ന് സൂചിപ്പിചിട്ടു ണ്ടു , സബ് ജുനിയെര്സ് വിഭാഗത്തില്‍ ഒരു വിഷയം മാത്രമാണ് ഉള്ളത് . ജൂനിയേര്‍ വിഭാഗത്തില്‍ രണ്ടു വിഷയങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാല്‍ അതില്‍ ഒരു വിഷയമായിരിക്കും തെരഞ്ഞെടുക്കുക ഇപ്പോള്‍ വിഷയം ലഭിക്കുന്നതിനാല്‍ രണ്ടു വിഷയം തയ്യാറാകുവാന്‍ ഏറെ സമയം ലഭിച്ചു എന്നുള്ളതും എടുത്തു പറയാം . അഞ്ചു മിന്ട്ടാണ് പ്രസംഗ മത്സരത്തിന്റെ സമയ പരിധി സിനി യെര്സു വിഭാഗത്തിനുള്ള മത്സര വിഷയം രണ്ടെണ്ണം ഉണ്ടായിര്ക്കും അതില്‍ ഒരു വിഷയം മത്സരത്തിനു
തൊട്ടു മുന്‍പ് നല്‍കുന്നതായിരിക്കും എങ്കിലും തയ്യാറാ കുവാനുള്ള രണ്ടു വിഷയങ്ങളും അന്നേ ദിവസം അതായതു നവംബര്‍ 21 നു രാവിലെ നല്‍കുന്നതാണ് മത്സരന്തിനു ഉള്ള ഒരുകങ്ങള്‍ പുര്ത്തികരിച്ചു വരുന്നതായി യുക്മയുടെ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു . കലാകാരന്മാര്ക്കും, മാതാ പിതാകള്‍ക്കും എല്ലാ അംഗ അസോസിയേഷന് ആളുകള്‍ക്കും വിശാലമായ സൌകര്യങ്ങള്‍ ആണ് കലാമേള നേതൃത്വം ഒരുക്കിയിട്ടുള്ളതെന്നു കലാമേളയുടെ കണ് വീനര് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു . കലാമേള യിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി സെക്രടറി സജിഷ് ടോം , ട്രെഷരാര്‍ ഷാജി തോമസ് എന്നിവര്‍ അറിയിച്ചു
പ്രസംഗ വിഷയം സബ് ജുനിയേര്സിന്
1 ) കുട്ടികളുടെ ചാച്ചാജി: പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു
ജുനിയെര്സ്
1 ) എന്റെ പ്രിയപ്പെട്ട മലയാള സാഹിത്യകാരന് , സാഹിത്യകാരി
2) ആപ്പുകളും സോഷ്യല്‍ മീഡിയ യും ആധുനിക യുവത്വത്തിന്റെ ആത്മ മിത്രങ്ങള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല