സ്വന്തം ലേഖകന്‍: പാരീസിനേറ്റ മുറിവിന് ഫ്രാന്‍സ് തിരിച്ചടി തുടങ്ങി, സിറിയയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങളുടെ മരണക്കൊയ്ത്ത്. പാരീസ് ഭീകരാക്രമണത്തോടെ ഏറെ നാള് മുമ്പ് നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണം ഫ്രാന്‍സ് പൂര്‍വാധികം ശക്തിയോടെ വീണ്ടും തുടങ്ങി.
സിറിയയിലെ ഐസിസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ റാഖ ഫ്രഞ്ച് വ്യോമസേന ബോംബ് വര്‍ഷിച്ച് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം. റാഖയിലെ ഐസിസിന്റെ കമാന്റ് പോസ്റ്റുകളും പരിശീലന ക്യാമ്പും വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു.
യുഎഇയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നുമാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ സിറിയയിലേക്ക് പറക്കുന്നത്. ആക്രമണത്തിന് അമേരിക്കന്‍ സൈന്യത്തിന്റെ സഹായവുമുണ്ട്.
എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് പാരീസില്‍ ചെയ്തതുപോലെ സാധാരണക്കാരെയല്ല ഫ്രഞ്ച് സൈന്യം കൊന്നൊടുക്കുന്നത്. അവര്‍ ഐസിസ് കേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചത്. സാധാരണക്കാര്‍ക്ക് ആള്‍നാശം ഉണ്ടായില്ലെങ്കിലും റാഖയില്‍ വെള്ളവും വെളിച്ചവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം വ്യോമാക്രമണത്തില്‍ തകര്‍ന്നു.
പാരീസ് ആക്രമണത്തോടെ ഐസിസിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിഛ്ക്ള് പോരാടാനുള്ള സാധ്യതയും തെളിയുകയാണ്. അമേരിക്കയും റഷ്യയും ഒത്തൊരുമിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചു നീക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല