സ്വന്തം ലേഖകന്‍: എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന് ചാര്‍ളി ഷീന്‍, നടന് സ്വയം വെളിപ്പെടുത്തി. അമേരിക്കയിലെ എന്‍.ബി.സി. ചാനലിന് നല്കിയ തത്സമയ അഭിമുഖത്തിലാണ് പ്രമുഖ ഹോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍.
നാലുവര്‍ഷമായി രോഗബാധിതനാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലെ മുഴയെന്ന് കരുതിയുള്ള ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ടി.വി. താരം കൂടിയാണ് ഷീന്‍. സിനിമാതാരം മാര്ട്ടീന് ഷീനിന്റെ മകനാണ്.
പ്ലറ്റൂണ്‍, ബുള്ളേഴ്സ് ഡേ ഓഫ്, എന്നിവയാണ് ഷീന്‍ അഭിനയിച്ച പ്രമുഖ ചിത്രങ്ങള്‍. സ്?പിന് സിറ്റി, ടു ആന്‍ഡ് ഹാഫ് മെന്‍, എന്നിവയാണ് ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടി. ഏറെക്കാലമായി മദ്യത്തിനും പുകവലിക്കും അടിമയായിരുന്നു ഇദ്ദേഹം. മൂന്നുതവണ വിവാഹമോചനം നേടി.
നേരത്തെ ഒരു ഹോളിവുഡ് നടന് എച്ച്ഐവി ബാധിതനാണെന്നും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ചിരുന്ന നടനോടൊപ്പം കിടക്ക പങ്കിട്ട നടിമാര്‍ നെട്ടോട്ടമാണെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. അതേതുടര്ന്ന് നടനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മാധ്യമങ്ങള്‍. ഒപ്പം നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ ഹോളിവുഡ് നടിമാര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല