തോമസ് കെ ആന്റണി: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനും രാജാധിരാജനുമായ ക്രിസ്തു രാജന്റെ തിരുന്നാള്‍ ദിനമായ നവംബര്‍ 22 ഞായറാഴ്ച എഡ്മണ്ടന് സീറോ മലബാര്‍ മാസ് സെന്റര്‍ ഇടവകദിനമായി ആചരിക്കുന്നു. തലശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റവും സീറോ മലബാര്‍ യുകെ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറാടിയിലും വി. കുര്‍ബാന നയിക്കും.
മാമോദീസയിലൂടെ സഭയില്‍ അംഗത്വവും, ദൈവ മക്കളെന്ന സ്ഥാനവും സ്വര്‍ഗത്തിനു അവകാശികളുമാണെന്ന പ്രത്യാശയില്‍ ജീവിക്കുവാന്‍ ലഭിച്ച സൗഭാഗ്യത്തിനും നാളിതു വരെ ദൈവം പരിപാലിച്ചതിനും കൃതഞ്ജതയര്പ്പിക്കുവാന് സഭാ വിശ്വാസികള്‍ ഒരുങ്ങുന്നു.
അടുത്ത തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ ഞായറാഴ്ച 2 മണിക്ക് മതബോധന ക്ലാസുകളോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മൂന്നു മണിക്ക് ബഹുമാനപ്പെട്ട വലിയമറ്റം പിതാവിനെയും തോമസച്ചനെയും ഇടവകാംഗങ്ങള്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും മതബോധന അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന ആത്മീയ കലാപരിപാടികള്‍ സ്നേഹവിരുന്നോടെ അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിജി ജോസഫ്: 07951811179
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല