അനീഷ് ജോണ്‍: അതുല്യമായ വീഡിയോ പുറത്തിറങ്ങി ഏറെ പ്രചാരം നേടി വാട്‌സ് അപ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് കളില്‍ പ്രചാരം നേടിയ വീഡിയോ ഇപ്പോള്‍ ഏറെ വൈറല്‍ ആയി മാറി കഴിഞ്ഞു . യുക്മ ദേശിയ കലാമേള ഭാഗമായി പ്രശസ്ത സംഗീതഞ്ജന്‍ വേണു ഗോപാല്‍ തന്റെ ഇഷ്ട സംഗീത സംവിധായകനെ പറ്റി പറയുമ്പോള്‍ യുക്മക്ക് ഏറെ അഭിമാനിക്കാം യുക്മ ദേശിയ കലാമേളക്ക് അതിഥിയായി ഇതിനോടൊപ്പം എത്തുന്ന സിനിമ താരം വിനീത് ആളുകളെ സ്വാഗതം ചെയ്തു കൊണ്ട് എടുത്ത വീഡിയോയും ഏറെ പ്രചാരം നേടി കഴിഞ്ഞു . പ്രശസ്തനായ എം എസ് വിശ്വനാഥന്‍ വിട വാങ്ങിയത് കഴിഞ്ഞ വര്ഷം ആയിരുന്നു . യശ ശരീരായ അതുല്യ കലാകാരന്മാരുടെ പേരുകള്‍ ആദരിക്കുന്ന പതിവ് യുക്മയുടെ കലാമേളകള്‍ക്ക് സ്വന്തംനവ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് കലാമേള 2015 നു പുതിയ ഒരു ആവേശം നല്കുവാന്‍ ഈ വീഡിയോക്ക് കഴിയും ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കി ഏറ്റവും മികച്ച രീതിയില്‍ ആണ് ഇത് തയാര്‍ ചെയ്തിരിക്കുന്നത് . നിരവധി പരിപാടികള്‍ ഇന്ന് യു കെ മലയാളികള്‍ നടത്തി വരുമ്പോള്‍ ഇത് ആളുകളില്‍ എത്തിക്കുവാന്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുന്നതു യു കെ യില്‍ നിലവിലുള്ള ഓണ്‍ ലൈന്‍ പത്രങ്ങളില്‍ കുടിയാണ് . നിലവിലുള്ള സംഘടനകള്‍ ഇത്തരത്തില്‍ വീഡിയോ മുഖേനയും വാര്‍ത്തകള്‍ മുഖേനയും ഓണ്‍ ലൈന്‍ പത്രങ്ങളും സോഷ്യല്‍ മി ഡി യായ മുഖ പുസ്തകം ഉപയോഗിച്ച് കൊണ്ട് പ്രചാരണം നടത്തുന്ന പതിവ് നിലവില്‍ ഏറെ പ്രയോജനം ചെയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല