സ്വന്തം ലേഖകന്‍: 30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇസ്രായേലി ചാരനെ അമേരിക്ക മോചിപ്പിച്ചു. ഇസ്രയേലിന്റെ ചാരനും യു.എസ് മുന്‍ സൈനിക വിദഗ്ധനുമായ ജൊനാഥന് പൊള്ളാര്‍ഡിനെയാണ് നീണ്ട ശിക്ഷാ കാലാവധിക്കു ശേഷം അമേരിക്ക വിട്ടയച്ചത്.
61കാരനായ പൊള്ളാര്‍ഡിനെ വെള്ളിയാഴ്ചയാണ് വിട്ടയച്ചത്. പൊള്ളാര്‍ഡിനെ വിട്ടയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു സ്വാഗതം ചെയ്തു. ഇയാളുടെ മോചനത്തിന് ഇസ്രായേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. നോര്‍ത് കരോലൈനയിലെ ബട്നര്‍ ജയിലില്‍നിന്നാണ് പൊള്ളാര്‍ഡിനെ മോചിപ്പിച്ചത്.
അതേസമയം പ്രസിഡന്റ് ബറാക് ഒബാമയുടെ അനുമതിയില്ലാതെ യു.എസില്‍നിന്ന് പുറത്തേക്ക് പോവുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന് അമേരിക്കയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 1987ലാണ് ഇയാളെ ജയിലിലടച്ചത്. ചാരപ്രവര്‍ത്തനം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ ആദ്യം നിഷേധിച്ചിരുന്നു. 1995ല്‍ പൊള്ളാര്‍ഡിന് ഇസ്രായേല്‍ പൗരത്വം നല്‍കുകയും ഏജന്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല