അനീഷ് ജോണ്‍: ചരിത്രമെഴുതാന്‍ ഹണ്ടിംഗ്ടന്‍,ആറാമത് യുക്മ ദേശീയ കലാമേളയ്ക്കായി സെന്റ് ഐവോ സ്‌കൂള്‍ അങ്കണമൊരുങ്ങി
ആറാമത് യുക്മ ദേശീയ കലാമേള ഇന്ന് ഹണ്ടിംഗ്ടനിലെ സെന്റ് ഐവോ സ്‌കൂള്‍ അങ്കണത്തില്‍ (MSV നഗര്‍)നടക്കും.യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ ഒത്തുചേരുന്ന ഈ മഹാ മേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ ഹംടിംഗ്ടണ്‍ ആണ്.
കേംബ്രിഡ്ജിനടുത്തുള്ള ഹംടിംഗ്ടണിലെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന സെന്റ് ഐവോ സ്‌കൂള്‍ ആണ് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള വേദിയായി തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച മഹാനായ തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്റെ പേരില്‍ നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള വേദിയില്‍ അരങ്ങുണരുവാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം ബാക്കി.രാവിലെ ഒന്‍പതു മണിക്ക് രെജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്തുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം നാല് സ്‌റ്റെജുകളിലായി മത്സരങ്ങള്‍ നടക്കും.വിവിധ മത്സരങ്ങളുടെ സമയക്രമം താഴെ കൊടുത്തിരിക്കുന്നു.
എല്ലാ മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിന് മുന്‍പ് തന്നെ അതാത് സ്‌റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാനുള്ള അവകാശം യുക്മ നാഷണല്‍ കമ്മിറ്റിക്ക് ഉണ്ടായിരിക്കും
അറുനൂറോളം കലാകാരന്മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണല്‍ കലാമേള മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.വൈകുന്നേരം 8 മണിയോടെ കലാമേളക്ക് പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലാമേള വേദിയുടെ വിലാസം ചേര്‍ക്കുന്നു
M S V NAGAR
ST IVE SCHOOL , SECONDARY SCHOOL
HIGH LEYS , SAINT IVES , HUNTINGDONSHIRE
PE27 6RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല