സാബു ചുണ്ടക്കാട്ടില്‍: സതക്ക് അതിരൂപതയുടെ ചാപ്ലൈന്‍ റവ. ഫാ. ഹാന്‍സ് (അഗസ്റ്റിന്) പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്പ്.
ലണ്ടനിലെ സതക്ക് അതിരൂപതയിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ പുതിയ ചാപ്ലൈനായ് നിയമിതനായ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങരക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്കി.
നവംബര്‍ 5 ന് വൈകുന്നേരം ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബഹുമാനപ്പെട്ട ഹാന്സച്ചനെ യുകെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍, ഫാ ജോര്‍ജ്ജ് മാമ്പിള്ളില്‍, അതിരൂപതയിലെ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്പ് നല്കി.
സതക്ക് അതിരൂപതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ബഹു. ഹാന്സച്ചനെ മെത്രാപ്പോലീത്ത മാര്‍ പീറ്റര്‍ സ്മിത് പിതാവ് തന്റെ അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ചാപ്ലയിനായിട്ടാണ് നിയമിച്ചിരിക്കുന്നത്.
യുകെയിലെ തന്നെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നാണ് സതക്ക്. ഇവിടെ 14 കുര്‍ബാന കേന്ദ്രങ്ങളിലായി 1500ഓളം സീറോ മലബാര്‍ കുടുംബങ്ങളും, വിശ്വാസ പരിശീലനം നേടുന്ന 1000ഓളം കുട്ടികളുമുണ്ട്.
ഗള്‍ഫ് നാടുകളിലും ഇന്‍ഡ്യയിലെ ഭോപ്പാലിലും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ചാപ്ലൈനായി വര്‍ഷങ്ങളായ് സേവനം അനുഷ്ഠിച്ചിട്ടുള്ള ബഹുമാനപ്പെട്ട ഹാന്സച്ചനെ സീറോ മലബാര്‍ സഭയുടെ പ്രവാസികാര്യ കമ്മീഷനാണ് തിരഞ്ഞെടുത്ത് ചാപ്ലൈനായി നിര്‍ദ്ദേശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല