ജോര്‍ജ് തോമസ് ലാലു: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വതിയന്‍ കാതോലിക്കാബാവ മെല്‍ബണിലെ സെയിന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ ക്ലേറ്റനില്‍ പുതിയതായി പണികഴിപ്പിച്ച സെയിന്റ് ഗ്രീഗ്ഗൊറിയോസ് ചാപ്പലിന്റ്റ് കൂദാശാ നിര്‍വഹിച്ചു .വെള്ളിയാഴ്ച ക്ലേറ്റനില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവ തിരുമേനിയെ ശിങ്കാരി മേളത്തിന്റ്റ്യും ,മുതുകുടകളുടെയും അകമ്പടിയോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ:യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ,സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ:മാത്യൂസ് മാര്‍ സേവേറിയോസ് ,കൊച്ചി ഭദ്രാസനാധിപന്‍ ഡോ:യാക്കോബ് മാര്‍ ഐറേനീയോസ് ,വികാരി റവ:ഫാദര്‍ ഷിനു കെ തോമസ്, അസിസ്റ്റന്റ് വികാരി റവ:ഫാദര്‍ ഫ്രെഡിനാന്ഡ്പത്രോസ് എന്നിവരുടെ നേതൃതത്തില്‍ നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു .തുടര്‍ന്ന് പ്രാര്‍ത്ഥനകളോടെ നാട മുറിച്ചു പുതിയ പള്ളിയില്‍ പ്രവേശിച്ച് ഒന്നാം ഘട്ട ശിശ്രൂഷകള്‍ ആരംഭിച്ചു.
ശനിയാഴ്ച പരിശുദ്ധ ബാവ തിരുമേനിയെ മുഖ്യകാര്മികത്തത്തില് നടന്ന മൂന്നില്‍മേല്‍ കുര്‍ബാനയില്‍ യോടെ രണ്ടാംഘട്ട ശിശ്രൂഷകള്‍ തുടങ്ങി . അഭിവന്ദ്യ ഡോ:മാത്യൂസ് മാര്‍ സേവേറിയോസ് ,കൊച്ചി ഭദ്രാസനാധിപന്‍ ഡോ:യാക്കോബ് മാര്‍ ഐറേനീയോസ്എന്നീ തിരുമേനിമാര് സഹകാര്മികത്തം വഹിച്ചു. അഭിവന്ദ്യ ഡോ:യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് തിരുമേനിയും ,ഇന്‍ഡ്യയില്‍നിന്ന് ബഥനി ആശ്രമ സുപ്പീരിയര്‍ റവ:ഫാദര്‍. മത്തായി ഒ .ഐ .സി ,റവ:ഫാദര്‍.എം .കെ .കുരിയന്‍,ആസ്ട്രലിയായിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള മലങ്കര സഭയുടെ വികാരിമാരും ഇതര സഭാപ്രതിനിധി കളും വലിയ വിശ്വാസികളുടെ കൂട്ടവും പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.
തുടര്‍ന്ന് ഫ്രാന്‍സിലെ ഭീകരഅക്രമങ്ങളില് മരണം അടഞ്ഞവരോടുള്ള ആദര അര്‍പ്പിക്കുകയും ,ഓസ്ട്രെലിയന്‍, ഇന്ത്യന്‍ ദേശിയ ഗാനആലാപനതോടെ ആരംഭിച്ച പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ:യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് തിരുമേനി അദ്യക്ഷത വഹിച്ചു,ഇടവക വികാരി റവ:ഫാദര്‍ ഷിനു. കെ.തോമസ് സ്വാഗതവും , വിക്ടോറിയന്‍ ഗവണ്മെന്റിനെ പ്രതിനിതികരിച് മള്‍ട്ടി കള്‍ചറല്‍ അഫയേര്‍സ് ആന്‍ഡ് എഷ്യ എന്ഗജ്മെന്റ്റ് സെക്രട്ടറി ഹോണറബിള്‍ ഹൊങ്ങ് ലിം എം .പി (Hon. Hong Lim MP Parliamentary Secretary for Multicultural Affairs and Asia Engagement ),വിക്ടോറിയന്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബഹുമാന്യ അശോക് ജേക്കബ്(Mr Ashok Jacob President, Victorian Council of Churches), മള്‍ട്ടി കള്‍ചറല്‍ അഫയേര്‍സ് ഷാഡോ മന്ത്രി ഹോണറബിള്‍ ഇങ്ഗാ. പൗലിച് എം .പി (Hon Inga Peulich , Shadow Minister for Multicultural Affairs) ,സിറ്റിഓഫ്കിങ്ങ്സ്ടനെ പ്രതിനിഥികരിച്ച് സി .ആര് .പോള്‍ പൗലിച്(Cr Paul Peulich), സി .ആര് .സ്റ്റീവ് സ്ടികോസ് (Cr Steve Staikos), സി .ആര് .റോസ്മേരി (Cr Rosemary West OAM) എന്നിവരും സീറോ മലബാര്‍ ,ഗ്രീക്ക്, അര്‍മേനിയന്‍ ,അസറിയാന്, അന്തിയോക്കിയാന്, യുനയിടിംഗ് ചര്‍ച് തുടങ്ങിയ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു.
പരിശുദ്ധ ബാവ തിരുമേനിയടെ പ്രസംഗത്തില്‍ കൂടുതല്‍ ശക്തിയോടെ സഭാ പ്രവര്‍ത്തനങളിലും ,സാമുഹിക പ്രവര്‍ത്തനങളിലും പങ്കെടുക്കുവാന്‍ വിശ്വാസികളെ അഹ്വാനം ചെയ്തു .തുടര്‍ന്ന് പുതിയ പള്ളിയുടെ കൂദാശയോടെ അനുബന്ദ്ധിച് പുറത്തിറക്കുന്ന സുവനീര്‍ പരിശുദ്ധ ബാവ തിരുമേനി നിര്‍വഹിച്ചു .യോഗത്തില്‍ ഫെഡറല്‍, സ്റ്റേറ്റ് രാഷ്ട്രിയ നേതാക്കന്മാര് അവരുടെ എല്ലാവിധ സഹായ സഹകരണങ്ങള്‍ മലങ്കര സഭയ്ക്ക് വാഗ്ദാനം ചെയ്തു. കാതോലിക്കാബാവ മംഗള ഗാനത്തിന് ശേഷം ഉല്ഘാടനഫലാശിലകം അനാഛാദനം ചെയ്യുകയും പിന്നീട് കൂദാശ കര്‍മങ്ങളുടെ ഓര്മ സൂചകമായി പരിശുദ്ധ ബാവ തിരുമേനി വൃക്ഷതൈ നടുകയും ചെയ്തു.
ഇടവക അസിസ്റ്റന്റ് വികാരി റവ:ഫാദര്‍ ഫ്രെഡിനാന്ഡ്പത്രോസ് നന്ദി പ്രകാശനത്തോടെ മെല്‍ബണിലെ രണ്ടാമത്തെ മലങ്കര ഓര്‍ത്തഡോക്സ് ദേവാലയo വിശ്വാസികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല