സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചന് ഗുരുതരമായ കരള്‍ രോഗത്തിന് അടിമയാണെന്നും തുടര്‍ച്ചയായ ചികിത്സയിലാണെന്നും വെളിപ്പെടുത്തല്‍. മുംബൈയില്‍ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെ ബച്ചന് തന്നെയാണ് തന്റെ രോഗവിവരം വെളിപ്പെടുത്തിയത്. കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗമുണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടിവരികയാണെന്നും ബച്ചന് പരിപാടികിടെ പറഞ്ഞു.
1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഉണ്ടായ അപകടത്തിലാണ് രോഗം പിടിപ്പെട്ടത്. അപകടം സംഭവിച്ചപ്പോള്‍ രക്തദാനത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജീവന് നിലനിര്‍ത്താന്‍ 60 കുപ്പിയോളം രക്തം വേണ്ടി വന്നു. എന്നാല്‍ ഇത് തിരിച്ചറിയുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അമിതാഭ് ബച്ചന് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹെപ്പറ്റേറ്റീസ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. അപ്പോഴേക്കും വൈകിയിരുന്നുവെന്നും അമിതാഭ് ബച്ചന് വെളിപ്പെടുത്തി. കരളിന്റെ 25 ശതമാനം പ്രവര്‍ത്തനം കൊണ്ടാണ് ജീവന് നിലനിര്‍ത്തുന്നതെന്നും 75 ശതമാനവും രോഗം കാര്‍ന്നു തിന്നുവെന്നും ബച്ചന് പറഞ്ഞു.
ചികിത്സയും പരിശോധനയും മുടങ്ങാതെ തുടരുന്നതിനാല്‍ ഇപ്പോഴും പൊതുപരിപാടിയിലും സിനിമയിലും സജീവമാകാന്‍ കഴിയുന്നു എന്നു പറഞ്ഞാണ് ബോളിവുഡിന്റെ ബിഗ് ബി സംഭാഷണം അവസാനിപ്പിച്ചത്. തങ്ങളുടെ പ്രിയതാരത്തിന്റെ രോഗവിവരം അറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല