ജോബി ജോസ്: കാത്തിരിപ്പിനു വിരാമമായി, പാലാ സംഗമത്തിനി ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ ശനിയാഴ്ച കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡില്‍ നടക്കുന്ന രണ്ടാമത് പാലാ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ പ്രശസ്ത സിനിമാതാരം ശങ്കര
്! ഉദ്ഘാടനം ചെയ്യും. റക്സിന്റെ ഗാനമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ എന്നിവ സംഗമത്തിന് കൊഴുപ്പേകും. പരിപാടികള്‍ വൈകിട്ട് അഞ്ചു മണിയോടെ അവസാനിക്കും. ഏകദേശം 250ഓളം ആളുകള്‍ സംഗമത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ജോസ് കെ. മാണി എം.പി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ നല്‍കും. ജോയി കേംബ്രിഡ്ജ്, സജി അഗസ്റ്റിന്ഏ സാബു, ബിനോയി ബാസില്ഡണ്, സജി ഗോറിംഗ്, ലീലാമ്മ സാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. യുകെയില്‍ താമസിക്കുന്ന എല്ലാ പാലാ നിവാസികളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടോമി ഡാര്‍ട്ട്ഫോര്‍ഡ് 07807973392
ജോബി കേംബ്രിഡ്ജ് 07886311729
ബോബി ഗ്രേറ്റിയാര്മത്ത് 0788699246
ബെന്നി കേംബ്രിഡ്ജ് 07735406871
രാജേഷ് കാര്‍ഡിഫ് 07533829537
സണ്ണി ടോണ്‍ബ്രിഡ്ജ് 07886600478
ഹാളിന്റെ വിലാസം:
Fleetdown Communtiy Cetnre
Swaledale Road
Dartford
Kent DA2 6JZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല