സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാന്റെ രക്തത്തിനായി മുറവിളി, സ്വന്തം നിലപാട് വിശദീകരിച്ച് താരം, രാജ്യദ്രോഹ കുറ്റത്തിന് കേസ്. ഭാര്യയോടും മക്കളോടും സുരക്ഷാ കാരണങ്ങളാല്‍ മുംബൈയില്‍ നിന്നും മാറി നില്ക്കാന് അമിര്‍ ആവശ്യപ്പെട്ടു എന്നും വാര്‍ത്തയുണ്ട്.
‘രാജ്യം വിട്ടു പോകുന്നതിന് താനും ഭാര്യ കിരണും ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ എന്നല്ല ഒരിക്കലും ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ പോകില്ല, ഇന്ത്യയാണ് എന്റെ രാജ്യം, ഇവിടെ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഞാന്‍ എന്റെ രാജ്യത്തെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തത്. ഞാന്‍ പറഞ്ഞു എന്ന് ആരോപിക്കുന്നതൊന്നും സത്യമല്ല, പറഞ്ഞതിന്റെ നേരെ വിപരീതമായാണ് പുറം ലോകം അറിഞ്ഞത്.’ തന്റെ ഫേസ്ബുക്ക് പേജില്‍ അമീര്‍ വ്യക്തമാക്കി.
രാജ്യം വിട്ട് പോകാമെന്ന ഭാര്യ കിരണിന്റെ വാക്കുകളാണ് പലരും ആയുധമാക്കി എടുത്തത്. എന്നാല്‍ തന്നോട് വ്യക്തിപരമായി പറഞ്ഞ കാര്യത്തെ സമൂഹത്തിന് മുന്നിലേക്ക് എടുത്തിട്ട് വഷളാക്കുകയായിരുന്നു. മക്കളെ കുറിച്ച് ആലോചിക്കുന്ന ഒരു അമ്മയുടെ വിഷമം മാത്രമാണ് കിരണ്‍ പറഞ്ഞതെന്നും ആമിര്‍ കൂട്ടി ചേര്‍ത്തു.
സിനിമാ രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് തൊട്ടു പിന്നാലെ കാണ്‍പൂര്‍ കോടതി രാജ്യദ്രോഹ കുറ്റത്തിനും അമീരിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ദേശീയതയ്ക്ക് വിരുദ്ധമായ അഭിപ്രായമാണ് ആമിര്ഖാന് നടത്തിയെന്ന് ചൂണ്ടികാട്ടി അഡ്വക്കേറ്റ് മനോജ് കുമാര്‍ ദിക്ഷിത്ത് ആണ് പരാതി ഫയല്‍ ചെയ്തത്. പിസി സെക്ക്ഷന് 124 എ(രാജ്യദ്രോഹം) 153 എ( വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ വിരോധം വളര്‍ത്തുക) 153ബി( ദോഷാരോപണം) 505 ( അക്രമം വളര്‍ത്തുക) എന്നീ കുറ്റങ്ങളാണ് ആമിര്‍ഖാനു നേരെ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ 1 നാണ് വിചാരണ.
രാജ്യത്ത് അസഹിഷ്ണുത കൂടി വരുന്നതിനാല്‍ കുട്ടികളുടെ സുരക്ഷയെ കരുതി രാജ്യം വിട്ടുപോകുന്നതിന് ഭാര്യ കിരണ്‍ ആവശ്യപ്പെട്ടു എന്ന് ഒരു അഭിമുഖത്തില്‍ അമീര്‍ ഖാന് വെളിപ്പെടുത്തിയതാണ് പിന്നീട് വന്‍ വിവാദമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല