സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭം, രാഹുല്‍ തന്നെ വില്‍പ്പന ചരക്കാക്കിയെന്ന് രശ്മി, നഗ്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതും രാഹുല്‍. തന്റെ നഗ്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചത് ഭര്‍ത്താവായ രാഹുലാണെന്ന് ചോദ്യം ചെയ്യലില്‍ രശ്മി വെളിപ്പെടുത്തി.
തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അപ് ലോഡ് ചെയ്തതും രാഹുലാണെന്നും രശ്മി അന്വേഷണ സംഘത്തിന് മൊഴി നല്കി. രശ്മിയുടേതെന്ന പേരില്‍ ഫേസ് ബുക്കില്‍ പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് രാഹുല്‍ പശുപാലനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേജിലും ചാറ്റിലും കമന്റിട്ടവര്‍ക്കെതിരെ രശ്മിയാണെന്ന രീതിയില്‍ കമന്റുകള്‍ ഇട്ടതും രാഹുലാണെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ പ്രതികരിച്ചു. നേരത്തെ രാഹുല്‍, രശ്മി ദമ്പതികള്‍ക്കെതിരെ വെളിപ്പെടുത്തലുമായി ചുംബന സമരത്തില്‍ പങ്കെടുത്ത യുവതിയും രംഗത്തെയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല