സ്വന്തം ലേഖകന്‍: പോരു മൂത്ത് മരുമകള്‍ അമ്മായിയമ്മയെ ഇ കൊമേര്‍സ് സൈറ്റില്‍ വില്‍പ്പനക്കു വച്ചു, മനസമാധാനത്തിനുള്ള പുസ്തകം നല്കിയാല് അമ്മായിയമ്മയെ നല്‍കാമെന്ന് പരസ്യം. ആരോഗ്യവതിയായ അമ്മായിയമ്മ വില്‍പ്പനയ്ക്ക് എന്ന പേരിലാണ് മരുമകള്‍ ഇ കൊമേഴ്സ് സൈറ്റായ ഫൈദ ഡോട്ട് കോമില് പരസ്യം നല്‍കിയത്.
അമ്മായിയമ്മ അറുപതുകാരിയാണെന്നും അവരുടെ ശബ്ദം വളരെ മനോരഹരമാണെന്നും ആ ശബ്ദം കൊണ്ട് അയല്‍ക്കാരെപ്പോലും കൊല്ലാമെന്നും യുവതി പറയുന്നു. വില്ക്കാന് വച്ച അമ്മായിയമ്മയെപ്പറ്റി മരുമകള്‍ നല്കുന്ന വിവരണമാണിത്.
ഒരു മികച്ച ഭക്ഷണ വിമര്‍ശകയാണ് അമ്മായിയമ്മയെന്നും എത്ര മികച്ച ഭക്ഷണം നിങ്ങള്‍ ഉണ്ടാക്കിയാലും അതൊന്നും അവര്‍ക്ക് മികച്ചതായി തോന്നില്ലെന്നും മികച്ച ഉപദേശിയാണ് അമ്മായിയമ്മ എന്നും പരസ്യം പറയുന്നു. മനസമാധാനത്തിനുള്ള ഒരു ബുക്ക് പകരം നല്കിയാല് അമ്മായിയമ്മയെ വില്‍ക്കാമെന്നാണ് പരസ്യം.
അടുക്കള സാധനങ്ങളുടെ വിഭാഗത്തിലാണ് യുവതി അമ്മായിയമ്മയെ വില്‍പ്പനയ്ക്ക് വച്ചത്. പരസ്യം പ്രത്യക്ഷപ്പെട്ട് പത്ത് മിനിട്ടിനുളളില്‍ തന്നെ അത് നീക്കം ചെയ്യപ്പെട്ടെങ്കിലും അതിനകം തന്നെ സംഭവം വൈറലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല