സ്വന്തം ലേഖകന്‍: ഗുജറാത്തിന്റെ വികസന വാര്‍ത്തകള്‍ വ്യാജമെന്ന് ആരോപണം, സംസ്ഥാനത്ത് 15 ലക്ഷം കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആറിനും പതിനെട്ടിനും പ്രായമുള്ള കുട്ടികളാണ് വിദ്യാഭ്യാസം പോലും കിട്ടാതെ ഗുഹറാത്തില് ജീവിക്കുന്നത്.
ഗുജറാത്ത് വികസനം ഇപ്പോഴും പാതിവഴിയില്‍ അടഞ്ഞു കിടക്കുകയാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. വളരെക്കാലം ഗുജറാത്ത് ഭരിച്ച മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല എന്ന ആരോപണം ഇതോടേ ശക്തമാകുകയാണ്.
സെന്‍സസ് പ്രകാരം 9.63ശതമാനം കുട്ടികളും ഗുജറാത്തിലെ സ്കൂളില്‍ എത്തിയിട്ടില്ലെന്നാണ് പറയുന്നത്. ഗുജറാത്തില്‍ 6നും 18നും പ്രായം വരുന്ന 1.55കോടി കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മൊത്തത്തില്‍ ഈ പ്രായത്തില്‍ 33.33 കോടി കുട്ടികളാണുള്ളത്. വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ ഒരു പദ്ധതിയും 14.93ലക്ഷം കുട്ടികള്‍ക്ക് ലഭ്യമായിരുന്നില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ഇതോടെ ഗുജറാത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ‘ശാല പ്രവേശ് ഉത്സവ്’ എന്ന പദ്ധതി എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ബാക്കിയാണ്. ഒപ്പം കൊട്ടിഘോഷിക്കപ്പെറ്ററ്റ് ഗുജറാത്ത് മോഡല്‍ വികസനം സാധാരണക്കാരനു എന്തു ഗുണം ചെയ്തു എന്നും പരിശോധിക്കപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല