സ്വന്തം ലേഖകന്‍: ഭാര്യ വെടിവെച്ച് കൊന്ന ശേഷം ഫേസ്ബുക്കില്‍ ഫോട്ടോയിട്ട ഭര്‍ത്താവിന് അമേരിക്കയില്‍ 25 വര്‍ഷം തടവ്. 2013 ല്‍ സ്വന്തം ഭാര്യയെ വെടിവെച്ച് കൊന്ന ഡെരേക് മെഡിനയെയാണ് ഫേസ് ബുക്ക് ഫോട്ടോ കുടുക്കിയത്. സ്വയം രക്ഷക്കു വേണ്ടിയാണ് താന്‍ ഭാര്യയെ വെടി വെച്ചത് എന്നാണ് ഡെരേക് മെഡിനയുടെ വാദം.
2013 മിയാമിയിലെ വീട്ടില്‍ വെച്ചായിരുന്ന കൊലപാതകം നടന്നത്. 27 കാരിയായ ജെന്നിഫര്‍ അല്‍ഫോണ്‍സോയെ മെഡീന അടുക്കളയില്‍ വെച്ച് എട്ട് തവണ വെടിവെക്കുകയായിരുന്നു. പിന്നീട് രക്തത്തില്‍ മുങ്ങി കിടക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. ‘ ചെയ്ത കുറ്റത്തിന് താന്‍ ജയിലേക്ക് പോകും അല്ലെങ്കില്‍ വധശിക്ഷ ലഭിക്കും. ഭാര്യ തന്നെയാണ് ഈ കൊലപാതകം ചെയ്യിപ്പിച്ചത്.’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഇട്ട പോസ്റ്റ്.
കത്തി കൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ ഭാര്യയ്ക്കു മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് വെടിവെച്ചത് എന്ന വാദം കോടതി തള്ളി. മരണ ശേഷം രക്തത്തില്‍ മുങ്ങി കിടക്കുന്ന മകളുടെ ശരീരം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏതൊരു മാതാപിതാകള്‍ക്കും സഹിക്കാന്‍ കഴിയിലെന്നും കോടതി പറഞ്ഞു.
2010ല്‍ വിവാഹം കഴിച്ച ദമ്പതികള്‍ 2012ല്‍ വിവാഹ മോചിതരായ ശേഷം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഭാര്യ വീണ്ടും തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയമാണ് ഇയാളെ കൊലപാതകത്തില്‍ എത്തിച്ചത് എന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല