ബിനോയി സ്റ്റീഫന്‍ കിഴക്കനടി (ഷിക്കാഗോ): ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 20 മുതല്‍ 22 വരെ കാലിഫോര്‍ണിയായിലെ സാന്‍ ഹോസയിലുള്ള സെന്റ് മേരീസ് ക്നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. 18 യുവതി യുവാക്കള്‍ പങ്കെടുത്ത ഈ കോഴ്സില്‍ വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ നയിച്ചു.
ഫൊറോനാ വികാരി റെവ. ഫാ. പത്രോസ് ചമ്പക്കരയുടെ നേത്ര്യുത്വത്തില്‍ ഇടവക പ്രതിനിധികള്‍ ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് നേത്ര്യുത്വം നല്കി. ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ടോണി പുല്ലാപ്പള്ളി, ജോണി തെക്കേപറമ്പില്‍, ഡോ. അജിമോള്‍ പുത്തെന്പുരയില്, ജയ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിച്ചു.
ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് മാര്ച് 4 മുതല്‍ 6 വരെ ഷിക്കാഗോ സെന്റ് മേരീസ് ക്നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല