സ്വന്തം ലേഖകന്‍: നൂഡില്സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെസ്ലെ പുറത്തിറക്കുന്ന പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയമുണ്ടെന്ന് കണ്ടെത്തിയത്.
നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് അയച്ചത്. പുറത്തുവന്ന പരിശോധനാഫലത്തില്‍ അനുവദനീയമായ 2.5 പിപിഎമ്മിനും (പാര്‍ട്സ് പെര് മില്യണ്‍) മുകളില്‍ 6 പിപിഎമ്മാണ് ഈയത്തിന്റെ അളവ് കണ്ടെത്തിയത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ അരവിന്ദ് യാദവ് പറഞ്ഞു.
പരിശോധനാഫലത്തെക്കുറിച്ച് നെസ്ലെയെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഈ റിപ്പോര്‍ട്ട് ഉത്പന്നത്തിന്റെ നിരോധനത്തിലേക്കുവരെ നയിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ നെസ്ലെയുടെ മാഗി നൂഡില്‍സിലും ഈയത്തിന്റെ അളവിലെ വര്‍ദ്ധനയെ തുടര്‍ന്ന് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. നിരോധനം നീക്കി നൂഡില്‍സ് വിപണിയില്‍ തിരികെ എത്തിയിട്ട് കഷ്ടിച്ച് ഒരു മാസം തികയുന്നതെയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല