1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

ജോബി ജോസ്: കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടന്ന രണ്ടാമത് പാലാസംഗമത്തിന് ഗംഭീരമായ പരിസമാപ്തി. രാവിലെ 11 മണിക്ക് നടന്ന പരിപാടികള്‍ പ്രശസ്ത സിനിമ താരം ശങ്കര്‍ ഉത്ഘാടനം ചെയ്തു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പാലായുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും, മറ്റു സ്ഥലങ്ങളുമായി അപേക്ഷിച്ച് പാലാ വളരെ വികസിതമായി തനിക്ക് തോന്നാറുണ്ടെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഫോട്ടോക്ക് പോസ് ചെയ്തും, കുശലാന്വേഷണം നടത്തിയുമാണ് അദ്ദേഹം മടങ്ങിയത്. റെക്‌സിന്റെ ഗാനമേളയും സൗത്ത്എന്‍ഡിലെ റെഡ്ചില്ലീസിന്റെ ഉച്ച ഭക്ഷണവും പാലാക്കാര്‍ നന്നായി ആസ്വദിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. കുട്ടികളുടെ കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ലീനാ സണ്ണി ടെലിഫോണില്‍ ആശംസകള്‍ അറിയിച്ചു.

മൂന്നാമത് പാലാസംഗമം അടുത്ത വര്‍ഷം ഒക്ടോബറില്‍ കേംബ്രിഡ്ജില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഇരുനൂറോളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ബേബി തോമസ് സ്വാഗതവും, ജോബീ ജോസ് പാലായുടെ ചരിത്രവും ലീലാമ്മ സാബു കൃതജ്ഞതയും പറഞ്ഞു. സജി അഗസ്ത്യന്‍, ജോയി കേംബ്രിഡ്ജ്, ബിനോയി ബാസില്‍ഡണ്‍, സാബു എന്‍ഫീല്‍ഡ്, ബെന്നി കേംബ്രിഡ്ജ്, സജി ഗോറിംഗ്, ടോമി ഡാര്‍ട്ട്‌ഫോര്‍ഡ്, സണ്ണി ടോണ്‍ബ്രിഡ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.