1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2015

സ്വന്തം ലേഖകന്‍: ഗഗ്‌നം സ്‌റ്റൈല്‍ ഗായകന്റെ പുതിയ ഗാനം ഡാഡി എത്തി, യൂട്യൂബില്‍ ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേര്‍. ഗഗനം സ്‌റ്റൈല്‍ ഗാനത്തിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ്പ് താരം പിഎസ്വൈയുടെ പുതിയ ആല്‍ബമാണ് ഒരിക്കല്‍ കൂടി ലോകത്തെ ഇളക്കിമറിക്കുന്നത്. പിഎസ്വൈയുടെ പുതിയ ആല്‍ബമായ ഡാഡി ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനമായ ഡാഡി ഒരു കോടിയിലധികം പേരാണ് ഇതുവരെ യുട്യൂബില്‍ കണ്ടത്. പിഎസ്വൈയുടെ ഏഴാമത്തെ ആല്‍ബമാണ് ഡാഡി. 2012ല്‍ പുറത്തിറങ്ങിയ വീഡിയോ ആല്‍ബം ഗംഗ്‌നം സ്‌റ്റൈല്‍ കൊച്ചു കുട്ടികളുടെ മനസില്‍ പോലും സ്ഥാനം പിടിച്ചതായിരുന്നു. ഗംഗ്‌നം സ്‌റ്റൈല്‍ അത്രമാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. പുതിയ പാട്ടും വന്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജീവിതത്തിലെ വിവിധ അവസ്ഥകളെ വളരെ രസകരമായിട്ടാണ് പിഎസ്വൈ പാട്ടില്‍ അവതരിപ്പിക്കുന്നത്. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. കുട്ടി, അച്ഛന്‍, മുത്തച്ഛന്‍ എന്നിങ്ങനെ വിവിധ വേഷങ്ങളിലാണ് പിഎസ്വൈ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തില്‍ ആരംഭിക്കുന്നതാണ് പുതിയ പാട്ട്. പിഎസ്വൈയുടെ ഗംഗ്‌നം സ്‌റ്റൈല്‍ ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ഇടയില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയിരുന്നത്. പുതിയ പാട്ടും ഇത്തരത്തില്‍ ഹിറ്റാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.