മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി എട്ട് മുതല്‍ നടക്കും. വിഥിന്‍ ഷേ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷകള്‍ക്ക് ഫാ ഡോ ലോനപ്പന്‍ അറനാശ്ശേരി നേതൃത്വം നല്‍കും. തിരു കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനവും നടക്കും. ഇടവകയിലെ കുടുംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള കരോള്‍ 18 മുതല്‍ ആരംഭിക്കും. 18 ന് സെന്റ് അല്‍ഫോന്‍സാ, സെന്‍ര് ജോണ്‍സ് ഫാമിലി യൂണീറ്റുകള്‍ വഴിയും 21 ന് സെന്റ് വിന്‍സെന്റ് ഫാമിലി യൂണീറ്റു വഴിയുമാണ് കരോള്‍ സര്‍വ്വീസ് നടക്കുക. ഇടവകയില്‍ മികച്ച പുല്‍കൂട് കണ്ടെത്തുന്നതിനായി പുല്‍കൂട് മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല