സണ്ണി മണ്ണാറത്ത്: ലിവര്‍പൂളില്‍ ഡിവൈന്‍ ടീം നയിക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എല്ലാവര്‍ക്കും ചെറിയ നോമ്പ് കാലത്ത് ലിവര്‍പൂളില്‍ ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് നസത്തി വരുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെന്റ് ഫിലോമിന ചര്‍ച്ചില്‍ ഡിസംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8 വരെയും, ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും, ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 6 വരെയുമാണ് ധ്യാനം നടക്കുക.
ഡിവൈന്‍ അമേരിക്കയുടെ ഡയറക്ടര്‍ ഫാ. ആന്റണി തെക്കനാത്ത്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. തന്റെ പൌരോഹിത്യ ജീവിത തപസ്യയിലൂടെ വിശ്വാസികള്‍ക്ക് ആത്മീയമായ പുതു ജീവനും പുത്തന്‍ ഉണര്‍വ്വും പകര്‍ന്നു നല്‍കിയ തെക്കനാത്തച്ചന്റെ ധ്യാനം ലിവര്‍പൂളിലെ മലയാളികള്‍ക്ക് ഒരു വലിയ അനുഗ്രഹമാകും. തിരുവചനത്തില്‍ അധിഷ്ടിതമായ സ്പിരിച്വല്‍ ഷെയറിംഗ്, കൈ വയ്പ്പ് ശുശ്രൂഷ, സൗഖ്യ പ്രാര്‍ത്ഥന, കൗന്‍സിലിങ്ങ്, കുമ്പസാരവും, ദിവ്യ ബലി എന്നിവ ഉണ്ടായിരിക്കും.
ചെറിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഒരു പുതിയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ മലയാളികളെയും ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജിനോ അരീക്കാട്ട് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടോം തോമസ്: 07577249750 , ജോബി ജേക്കബ്: 07584004692, ജോര്‍ജ്കുട്ടി മാത്യൂ: 0796041687
സുരക്ഷിതമായ ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ അഡ്രസ്
സെന്റ് ഫിലോമിനാ ചര്‍ച്ച്
സ്പാരോ ഹാള്‍ റോഡ്,ലിവര്‍പൂള്‍ L9 6811
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല