അനീഷ് ജോര്‍ജ്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, ജീവകാരുണ്യ രംഗത്ത് സജീവയായ ഡോ അജിമോള്‍ പ്രദീപ്, മുന്‍ യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഈ വര്‍ഷവും സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായവരുടെ സാന്നിദ്ധ്യത്തില്‍ തന്നെയായിരിക്കും മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുക. വളര്‍ന്നു വരുന്ന യുവ ഗായകര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവസരമൊരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മഴവില്‍ സംഗീതം ഇക്കുറിയും കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്ക് പുറമേ വിവിധ നൃത്ത ശില്പങ്ങളും വേദിയില്‍ അവതരിപ്പിക്കപ്പെടും. ഏവരെയും 2016 ജൂണ്‍ നാലിന് ബോണ്‍മൗത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് ജോര്‍ജ് 07915061105
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല