മാത്യു ജോസഫ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുന്നിട്ടിയും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുവജന ധ്യാനം ഡിസംബര്‍ 26 മുതല്‍ 30 വരെ ഡാര്‍ലിംഗ് റ്റെന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമാകുന്നു . 16 വയസ്സുമുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് വേണ്ടിയാണ് അഞ്ചു ദിവസ്സം നീണ്ടു നില്ക്കുന്ന ധ്യാനം ഒരുക്കുന്നത് . ക്രിസ്തീയ നവോത്തനത്തിനു പുതിയ രൂപവും ഭാവവും നല്കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ സെഹിയോന്‍ യുകെയാണ് യുവജനങ്ങളുടെ ആല്മീയവളര്ച്ചക്കായുള്ള മുന്നേറ്റത്തിനു നേതൃത്വം നല്‍കുക . ക്രിസ്തുവിനെ അറിയാനും തങ്ങളുടെ ജീവിതത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള അവസ്സരം യുവജനങ്ങള്‍ വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യര്ത്തിക്കുന്നു. നോര്‍ത്ത് ഈസ്റ്റില്‍ ആദ്യമായി സംഘടിപ്പിക്കുന്ന യുവജനധ്യാനത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളും ഉപവസങ്ങളും തുടങ്ങികഴിഞ്ഞു . പരിമിതമായ സീറ്റുകള്‍ മാത്രമായിട്ടുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപെടുക.
VENUE : DIVINE RETREAT CENTRE, DARLINGTON DL3 9PN. DEC.26.SAT. 10AM TO DEC.30 WED.4PM.
FOR DETAILS : 07590516672 / 07852582217 smcnewcastleandhexham@yahoo.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല