സ്വന്തം ലേഖകന്‍: ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും. പഠനം തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.8 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി വാഗ്ദാനമെത്തിയത്.
പറ്റ്നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അഷിതോഷ് അഗര്‍വാളിനാണ് കണ്ണുതള്ളിക്കുന്ന ജോലി വാഗ്ദാനം ലഭിച്ചത്.
ഈ വര്‍ഷമാദ്യം ഗൂഗിളില്‍ 3 മാസത്തെ ഇന്റേഷിപ്പ് പൂര്‍ത്തിയാക്കിയതാണ് അഷിതോഷിന് ജോലിക്ക് വഴി തുറന്ന്. ന്യൂയോര്‍ക്കിലായിരുന്നു ഇന്റേണ്‍ഷിപ്പ്. അന്ന് ഗൂഗിള്‍ അഷിതോഷിനെ അഭിമുഖം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ജോലി വാഗ്ദാനം എത്തിയത്.
ഗൂഗിളില്‍ ജോലി ചെയ്യുകയെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണെന്ന് അഷിതോഷ് പ്രതികരിച്ചു. സ്വപ്നം സഫലമായെന്നുതന്നെ പറയാം. ഈ അവസരം തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്നും ഇത് ശരിക്കും പ്രയോജനപ്പെടുത്തുമെന്നും അഷിതോഷ് പറഞ്ഞു. മകന് ജോലികിട്ടിയതിനെക്കുറിച്ച് മാതാപിതാക്കളും പ്രതികരിച്ചു.
ബിസിനസുകാരായ ഗോപാല്‍ കൃഷ്ണ അല്‍ക്ക അഗര്‍വാള്‍ എന്നിവരുടെ മകനാണ് അഷിതോഷ്. മകന്റെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിതെന്ന് അവര്‍ പറഞ്ഞു. സ്കൂള്‍ കാലയളവു മുതല്‍ അഷിതോഷ് പഠനത്തില്‍ മിടുമിടുക്കനായിരുന്നു. 96.4 ശതമാനത്തില്‍ പത്താക്ലാസും 95 ശതമാനം മാര്‍ക്കില്‍ പന്ത്രണ്ടാം ക്ലാസും കഴിഞ്ഞാണ് അഷിതോഷ് ഐഐടിയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല