1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2015

സ്വന്തം ലേഖകന്‍: പ്രളയ ബാധിത പ്രദേശങ്ങളില്‍ മോദി ആകാശ നിരീക്ഷണം നടത്തുന്ന ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് നടത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നാണംകെട്ടു. ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തിയാണ് പി ഐ ബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വിമാനത്തില്‍ ഇരുന്ന് മോദി ദുരിതം ബാധിച്ച സ്ഥലങ്ങള്‍ നോക്കിക്കാണുന്ന ചിത്രമാണ് പി ഐ ബി ഫോട്ടോഷോപ്പ് ചെയ്തത്. പുറത്തേക്ക് നോക്കുന്ന മോദി ദുരന്തബാധിത പ്രദേശങ്ങള്‍ കാണുന്നതായിട്ടായിരുന്നു ചിത്രം. വെള്ളത്തില്‍ മുങ്ങിയ കെട്ടിടങ്ങളും മരങ്ങളും ചിത്രത്തില്‍ കാണാമായിരുന്നു.

എന്നാല്‍ അധികം വൈകാതെ ചിത്രത്തിന്റെ ഒറിജിനലും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തില്‍ വിമാനത്തിന്റെ വിന്‍ഡോയിലൂടെ മോദി പുറത്തേക്ക് നോക്കുമ്പോള്‍ മേഘങ്ങളല്ലാതെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ഈ ചിത്രം മോദി തന്നെ ഗൂഗിള്‍ പ്ലസിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ പി ഐ ബി പേജുകളില്‍ നിന്ന് ഫോട്ടോ അപ്രത്യക്ഷമാകുകയും ചെയ്തു. പി ഐ ബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ഫോട്ടോഷോപ്പ് പോസ്റ്റ് വന്നത് എന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. പി ഐ ബിയെ കളിയാക്കി ട്രോളുകളുടെ പ്രവാഹമാണ് ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.