സ്വന്തം ലേഖകന്‍: സ്ഥിരമായി ക്ലാസില്‍ വരാതിരുന്ന അധ്യാപികക്ക് ചണ്ഡീഗണ്ഡിലെ കുട്ടികള്‍ കൊടുത്ത പണി. ചണ്ഡിഗഡിലെ ജജ്ജാറിനടുത്ത് ഇസ്മയില്പൂര് സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. സാധാരണ കുട്ടികളെപ്പോലെ അധ്യാപകന് ഇല്ലാത്ത സമയത്ത് കളിക്കാനോ വര്‍ത്തമാനം പറഞ്ഞിരിക്കാനോ തയ്യാറായിരുന്നില്ല അവര്‍. പകരം കുട്ടികള്‍ ചെയ്തത് സ്കൂളിന്റെ പ്രധാന ഗേറ്റ് കനത്ത ഒരു താഴിട്ടു പൂട്ടിയിടുകയാണ്.
ഇടക്കിടെ മുങ്ങുന്ന കണക്ക് ടീച്ചര്‍ ഉള്‍പ്പെടെ സ്കൂളിലെ 12 ടീച്ചര്‍മാരും കുട്ടികളും സ്കൂളിന് പുറത്ത് മാനം നോക്കിനില്പ്പായി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തഹസില്‍ദാറും അടക്കമുള്ള അധികാരികള്‍ ഇടപെട്ട ശേഷം മാത്രമേ കുട്ടികള്‍ തങ്ങളുടെ സമരത്തില്‍ നിന്നും പിന്തിരിയാന് തയ്യാറായുള്ളു. അതും ക്ലാസില്‍ സ്ഥിരമായി വന്ന് കണക്ക് ടീച്ചര്‍ ക്ലാസ് എടുക്കും എന്ന് ഉറപ്പ് കിട്ടിയ ശേഷം.
രാവിലെ എട്ട് മണിക്ക് സ്കൂളിലെത്തിയ കുട്ടികള്‍ അകത്തേക്ക് കയറാന്‍ ആരെയും അനുവദിക്കാതെ പ്രവേശന കവാടം പൂട്ടുകയായിരുന്നു.
കുട്ടികളുടെ സമരം പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവരം അറിഞ്ഞ് ഗ്രാമവാസികളും സ്കൂളിലെത്തി. ധരംബിര്‍ എന്ന കണക്ക് ടീച്ചറാകട്ടെ ഈ സംഭവം നടക്കുമ്പോളും സ്കൂളില്‍ ഉണ്ടായിരുന്നില്ല. ഡിസംബര്‍ മാസമായിട്ടും പാഠഭാഗങ്ങള്‍ എങ്ങുമെത്താത്തതാണ് കുട്ടികളെ ചൊടിപ്പിച്ചത്.
അധ്യാപകന് സ്കൂള്‍ കാമ്പസില്‍ പുകവലിക്കുകയും അകാരണമായി കുട്ടികളെ തല്ലുകയും ചെയ്യുന്നതായി കുട്ടികള്‍ തഹസില്‍ദാരോട് പരാതിപ്പെട്ടു. സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ കാര്യത്തിലും കുട്ടികള്‍ തൃപ്തരല്ല എന്നാണ് തഹസില്‍ദാര്‍ രാമു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല